മിന: ഈ വര്‍ഷത്തെ ഹജ്ജ് സീസണില്‍ തീര്‍ഥാടകരെ സ്വീകരിക്കാനും ആവശ്യമായ എല്ലാ ചികിത്സാ സേവനങ്ങളും നല്‍കാനും മിന അല്‍-വാദി ആശുപത്രിയുടെ സന്നദ്ധത ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൊത്തം 145 കിടക്കകളാണ് മിന അല്‍-വാദി ഹോസ്പിറ്റലില്‍ ഹാജിമാരുടെ ആവശ്യാര്‍ഥം ഉള്ളത്.

ആശുപത്രിയുടെ അത്യാഹിത വിഭാഗത്തില്‍ 24 കിടക്കകളുണ്ട്. കാര്‍ഡിയോ പള്‍മണറി വിഭാഗത്തില്‍ ആറ് കിടക്കകളാണുള്ളത്. ഡയാലിസിസിന് നാല് കിടക്കകള്‍ സജജീകരിച്ചിട്ടുണ്ട്. തീവ്രപരിചരണത്തിനായി അനുവദിച്ച കിടക്കകളുടെ എണ്ണം 25 ആണ്. ഇതിനുപുറമെ താപസമ്മര്‍ദ്ദ കേസുകള്‍ക്കായി 22 കിടക്കകളും ഒരുക്കിയിട്ടുണ്ട്.

ഓരോ ഷിഫ്റ്റും 6 മണിക്കൂര്‍ വീതമായി പ്രവര്‍ത്തിക്കും. ഇങ്ങിനെ 24 മണിക്കൂറിനുള്ളില്‍ നാല് ഷിഫ്റ്റുകളായിരിക്കും പ്രവൃത്തിക്കുക. ആശുപത്രിയില്‍ എല്ലാ ഉപകരണങ്ങളും പൂര്‍ണമായും സജജീകരിച്ചിട്ടുണ്ടെന്നും 240 മെഡിക്കല്‍, ടെക്നിക്കല്‍, നഴ്സിംഗ്, അഡ്മിനിസ്ട്രേറ്റീവ് കേഡര്‍മാര്‍ സേവ തല്‍പരരായിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

Content Highlights: Mina Al-Wadi Hospital is ready to serve pilgrims, says MoH