മക്ക: മക്കയിലെ വിശുദ്ധ ഹറമിലെ ജോലിക്കാര്‍ക്ക് സൂര്യതാപത്തില്‍നിന്നും സംരക്ഷണം ലഭിക്കാന്‍ സംരക്ഷണ കുടകള്‍. ഹറം കാര്യാലയമാണ് ജോലിക്കാര്‍ക്ക് ഉന്നത ഗുണനിലവാരമുള്ള കുടകള്‍ സജജമാക്കിയിട്ടുള്ളത്.

ഹറമിലെ തൊഴിലാളികളുടെ സുരക്ഷയ്ക്കും ആരോഗ്യ സംരക്ഷണത്തിനുമായി ഹറം കാര്യാലയം അതീവ ജാഗ്രതയുള്ളവരാണ്. ഇതിന്റെ ഭാഗമായാണ് ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് തൊഴിലാളികള്‍ക്ക് ചലിപ്പിക്കാവുന്ന കുടകള്‍ നല്‍കിയിട്ടുള്ളത്. വേനല്‍ക്കാലത്ത് സൂര്യതാപത്തില്‍നിന്നും സംരക്ഷണത്തോടെ ജോലികള്‍ കൃത്യമായി നിര്‍വ്വത്തിക്കുവാന്‍ കുടകള്‍ സഹായിക്കുന്നു.

ഹറമില്‍ സംസം ജലവിതരണ സമയത്ത് കുടകള്‍ തൊഴിലാളികള്‍ക്ക് ഏറെ ഉപകാരപ്പെടുന്നതായി സംസം വിഭാഗം ഡയറക്ടര്‍ അഹമ്മദ് ബിന്‍ ഷന്‍ബാര്‍ അല്‍-നദവി പറഞ്ഞു. വെള്ളം വിതരണം ചെയ്യുകയും ജാറുകളില്‍ നിറക്കുകയും ചെയ്യുന്ന തൊഴിലാളികള്‍ക്ക് തണല്‍ ലഭ്യമാകുവാന്‍ കുടകള്‍ ഏറെ ഫലപ്രദമാകുന്നുണ്ട്. ഇതുമൂലം സംസം ജലവിതരണ സമയത്ത് തൊഴിലാളികള്‍ അവരുടെ ദൈനംദിന ജോലികള്‍ എളുപ്പത്തിലും വേഗതയിലും നിര്‍വ്വഹിക്കാനാകുന്നുണ്ട്.

വേനല്‍ക്കാലത്ത് തൊഴിലാളികളെ സൂര്യനു കീഴെ ജോലി ചെയ്യുന്നതില്‍ നിന്ന് സംരക്ഷിക്കാന്‍ 20 ഓളം കുടകളാണുള്ളണ്ട്. 98 ശതമാനം അള്‍ട്രാവയലറ്റ് രശ്മികള്‍ക്കെതിരെ പ്രതിരോധിക്കാന്‍ ശേഷിയുള്ള  മികച്ച സംരക്ഷണവും ഗുണനിലവാരമുള്ളതുമാണ് ഓരോ കുടകളുമെന്നും അഹമ്മദ് ബിന്‍ ഷന്‍ബാര്‍ അല്‍-നദവി പറഞ്ഞു.