മനാമ: ബഹ്‌റൈനില്‍ 2021 നവംബര്‍ 29 മുതല്‍, അര്‍ഹരായവര്‍ക്ക് നേരത്തെ ബുക്ക് ചെയ്യാതെ തന്നെ കോവിഡ്-19 വാക്സിനേഷന്‍ സ്വീകരിക്കുന്നതിന് രാജ്യത്തുടനീളമുള്ള ആരോഗ്യ കേന്ദ്രങ്ങളിലേക്ക് നേരിട്ട് പോകാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ കേന്ദ്രങ്ങള്‍ രാവിലെ ഏഴര മുതല്‍ അഞ്ചു മണി വരെ തുറന്നിരിക്കും. എന്നാല്‍ വാക്സിനേഷന്‍ ലഭ്യത ഓരോ ആരോഗ്യ കേന്ദ്രങ്ങള്‍ക്കിടയില്‍ വ്യത്യാസപ്പെട്ടിരിക്കും.

സിനോഫാം വാക്‌സിന്‍ താഴെ പറയുന്ന ആരോഗ്യ കേന്ദ്രങ്ങളില്‍ ലഭ്യമാണ്:

ഷെയ്ഖ് സല്‍മാന്‍ ഹെല്‍ത്ത് സെന്റര്‍, ആറാദിലെ നാഷണല്‍ ബാങ്ക് ഓഫ് ബഹ്റൈന്‍ ഹെല്‍ത്ത് സെന്റര്‍, ഇസ ടൗ ഹെല്‍ത്ത് സെന്റര്‍, ജിദാഫ്‌സ് ഹെല്‍ത്ത് സെന്റര്‍, ഷെയ്ഖ് അബ്ദുല്ല ബിന്‍ ഖാലിദ് അല്‍ ഖലീഫ ഹെല്‍ത്ത് സെന്റര്‍, ജാവ് & അസ്‌കര്‍ ക്ലിനിക്ക്, മുഹറഖ് ഹെല്‍ത്ത് സെന്റര്‍, ഇബ്‌നു സി ഹെല്‍ത്ത് സെന്റര്‍, ബുദയ്യ കോസ്റ്റല്‍ ക്ലിനിക്ക്, സല്ലാഖ് ഹെല്‍ത്ത് സെന്റര്‍, ഹമദ് ടൗ ഹെല്‍ത്ത് സെന്റര്‍

സ്പുട്‌നിക് വി വാക്‌സിന്‍: ഹലത് ബു മഹര്‍ ഹെല്‍ത്ത് സെന്റര്‍

ആസ്ട്ര സെനെക വാക്‌സിന്‍ ലഭ്യമാകുന്ന ആരോഗ്യകേന്ദ്രങ്ങള്‍: അല്‍-ഹൂറ ഹെല്‍ത്ത് സെന്റര്‍, അഹമ്മദ് അലി കാനൂ ഹെല്‍ത്ത് സെന്റര്‍.

ഫൈസര്‍ ബയോ വാക്‌സിന്‍ ലഭ്യമാകുന്ന ആരോഗ്യകേന്ദ്രങ്ങള്‍: ബാങ്ക് ഓഫ് ബഹ്‌റൈന്‍ & കുവൈത്ത് ഹെല്‍ത്ത് സെന്റര്‍, ബിലാദ് അല്‍ ഖദീം ഹെല്‍ത്ത് സെന്റര്‍, യൂസിഫ് എ. റഹ്‌മാന്‍ എഞ്ചിനീയര്‍ ഹെല്‍ത്ത് സെന്റര്‍, സിത്ര മാള്‍, സിത്ര ഹെല്‍ത്ത് സെന്റര്‍, ഹമദ് കാനൂ ഹെല്‍ത്ത് സെന്റര്‍, മുഹമ്മദ് ജാസിം കാനൂ ഹെല്‍ത്ത് സെന്റര്‍, ജാബര്‍ അല്‍ അഹമ്മദ് അല്‍ സബാഹ് ഹെല്‍ത്ത് സെന്റര്‍, എന്‍.ബി.ബി. ഹെല്‍ത്ത് സെന്റര്‍ ഡയര്‍, സബാഹ് അല്‍സേലം ഹെല്‍ത്ത് സെന്റര്‍, അല്‍നൈം ഹെല്‍ത്ത് സെന്റര്‍, ആലി ഹെല്‍ത്ത് സെന്റര്‍, കുവൈറ്റ് ഹെല്‍ത്ത് സെന്റര്‍, ബുദയ്യ ഹെല്‍ത്ത് സെന്റര്‍.

അതേസമയം, രാജ്യത്തുള്ള പൗരന്മാരും താമസക്കാരും ബൂസ്റ്റര്‍ ഷോട്ട് എടുക്കേണ്ടതിന്റെ പ്രാധാന്യം ആരോഗ്യ മന്ത്രാലയം ആവര്‍ത്തിച്ചു. പുതുതായി കണ്ടെത്തിയിട്ടുള്ള കോവിഡിന്റെ വകഭേദം ആഗോളതലത്തില്‍ തിരിച്ചറിഞ്ഞതിന്റെ വെളിച്ചത്തില്‍ ബൂസ്റ്റര്‍ ഷോട്ട് സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം, സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സിലെ സാംക്രമിക രോഗങ്ങളുടെയും ആന്തരിക രോഗങ്ങളുടെയും കസള്‍ട്ടന്റും കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള ദേശീയ മെഡിക്കല്‍ ടാസ്‌ക്ഫോഴ്സ് അംഗവുമായ ഡോ. ജമീല അല്‍ സല്‍മാന്‍ ഊന്നിപ്പറഞ്ഞു.