മനാമ: കെഎംസിസി ബഹ്റൈന്‍ സ്‌പോര്‍ട്‌സ് വിങ്ങിന്റെ ആഭിമുഖ്യത്തില്‍ 2021 ഡിസംബര്‍ 2, 3 തീയതികളില്‍ ഹൂറയിലെ ഗോസിക്കു സമീപമുള്ള ഗ്രൗണ്ടില്‍ വെച്ചു നടക്കുന്ന കെഎംസിസി സോക്കര്‍ ലീഗ് സീസൺ-5 ടൂര്‍ണ്ണമെന്റിന്റെ പോസ്റ്റര്‍ പ്രകാശനം കെഎംസിസി ബഹ്റൈന്‍ ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ നിര്‍വഹിച്ചു. മനാമ കെഎംസിസി ഹാളില്‍ വച്ച് നടന്ന യോഗത്തില്‍ സ്‌പോര്‍ട്‌സ് വിങ് ചെയര്‍മാന്‍ ഗഫൂര്‍ കൈപ്പമംഗലം അധ്യക്ഷത വഹിച്ചു. സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ പി മുസ്തഫ, ഒ കെ കാസിം, എിവര്‍ ആശംസകള്‍ നേർന്നു. യോഗത്തില്‍ സാദിക്ക് സ്‌കൈ, നിസാര്‍ ഉസ്മാന്‍, അഷ്റഫ് കാക്കണ്ടി എന്നിവര്‍ സംസാരിച്ചു.