മനാമ: ബഹ്‌റൈന്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഡിസ്കവര്‍ അമേരിക്കൻ ഫെസ്റ്റിനു തുടക്കമായി. ദാനാ മാളില്‍ നടന്ന ചടങ്ങില്‍ ബഹ്‌റൈനിലെ അമേരിക്കന്‍ എംബസി ചാര്‍ജ്ജ് ഡി അഫയേഴ്‌സ് മാര്‍ഗരറ്റ് നാര്‍ഡി ഉദ്ഘാടനം ചെയ്തു. ലുലു ഗ്രൂപ്പ് ഡയറക്ടര്‍ ജൂസര്‍ രൂപവാല, മറ്റ് ഉദ്യോഗസ്ഥര്‍, നയതന്ത്ര പ്രതിനിധികള്‍, അമേരിക്കന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് അധികൃതര്‍ തുടങ്ങി നിരവധി പ്രമുഖര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു. 

അമേരിക്കയില്‍നിന്നുള്ള വിവിധങ്ങളായ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍, പച്ചക്കറി, പഴ വര്‍ഗ്ഗങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങി വിവിധ ഉല്‍പ്പന്നങ്ങളുടെ ഒരു കലവറതന്നെ ഇവിടെ ഒരുക്കിയിരിക്കുന്നുവെന്ന് ലുലു അധികൃതര്‍ അറിയിച്ചു.

അമേരിക്കന്‍ ഓട്ടോമൊബൈല്‍ സാങ്കേതികവിദ്യ പ്രദര്‍ശിപ്പിക്കുന്നതിന്, അമേരിക്കന്‍ നിര്‍മ്മിത ഹാര്‍ലി ഡേവിഡ്സൺ മോട്ടോര്‍സൈക്കിളുകളുടെ പ്രദര്‍ശനം ലുലു ഒരുക്കിയത് ശ്രദ്ധേയമായി.