മനാമ: ഇന്ത്യ @ 75 ആഘോഷങ്ങളുടെ ഭാഗമായി കെ.എം.സി.സി. ബഹ്‌റൈന്‍ ഇന്ത്യന്‍ എംബസിയുമായി സഹകരിച്ച് കുട്ടികള്‍ക്കായി ചിത്രരചനാ മത്സരം നടത്തി. കുട്ടികളെ ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളായി തിരിച്ച് രണ്ടു സെഷനുകളായി മനാമ കെ.എം.സി.സി. ഓഫീസില്‍ വെച്ചാണ് മത്സരം നടത്തിയത്. സുനിതവ്യാസ്, സംസമ എന്നീ ടീച്ചര്‍മാര്‍ മത്സരം നിയന്ത്രിച്ചു. 

പങ്കെടുത്ത  കുട്ടികള്‍ക്കുള്ള സർട്ടിഫിക്കറ്റ്, മത്സരത്തിന് ശേഷം വിതരണം ചെയ്തു. മത്സരത്തിന്റെ ഫലം കെ.എം.സി.സി. ബഹ്‌റൈന്റെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജില്‍ പ്രഖ്യാപിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

പരിപാടിയില്‍ മന്‍സൂര്‍ പിവി സ്വാഗതം പറഞ്ഞു. ഗഫൂര്‍ കൈപമംഗലം, മുസ്തഫ കെപി, റസാഖ് മൂഴിക്കല്‍, ശംസുദ്ധീന്‍ വെള്ളികുളങ്ങര, എപി ഫൈസല്‍, നൂറുദ്ധീന്‍ മുണ്ടേരി, അഷ്‌റഫ് തോടൂര്‍, കെകെസി മുനീര്‍, ആശിഖ് പൊു, മഹ്മൂദ് പെരിങ്ങത്തൂര്‍, മൊയ്തീന്‍ പേരാമ്പ്ര, മാസില്‍ പട്ടാമ്പി ,സഹീര്‍ കാട്ടാമ്പള്ളി, അലി അക്ബര്‍, ഷറഫുദ്ധീന്‍, ഉമര്‍ മലപ്പുറം, റിയാസ് കെവി, റിയാസ് ഒമാനൂര്‍, അബീഷ്മാസ്റ്റര്‍, ഹാഫിസ്, അസീസ് തുടങ്ങിയവര്‍ പരിപാടിക്കു നേതൃത്വം നല്‍കി.