ജിദ്ദ: ജിദ്ദയില്‍ പ്രവൃത്തിക്കുന്ന ഫ്രഞ്ച് കോണ്‍സുലേറ്റിന്റെ സ്പെഷ്യല്‍ ഫോഴ്സ് ഡിപ്ലോമാറ്റിക്ക് സെക്യൂരിറ്റി ഗാര്‍ഡിന് നേരെ ആക്രമണം. ഒരു സൗദി പൗരന്‍ ഗാര്‍ഡിനെ കുത്തി പരിക്കേല്‍പിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചായിരുന്നു ആക്രമണം. 

ഏകദേശം നാല്പത് വയസ്സിനു മുകളില്‍ പ്രായമുള്ള സൗദി പൗരനാണ് സെക്യൂരിറ്റി ഗാര്‍ഡിനെ കുത്തിയത്. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും മക്ക പ്രവിശ്യ പൊലീസ് വാക്താവ് മേജര്‍ മുഹമ്മദ് അല്‍ഗാംദി അറിയിച്ചു.

കുത്തേറ്റ സെക്യൂരിറ്റി ഗാര്‍ഡിനു നിസാര പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയതായി ആധികൃതര്‍ അറിയിച്ചു.

Content Highlights: Man arrested in Jeddah after knife attack on guard at French consulate