റിയാദ്: മലേഷ്യന്‍ പ്രധാനമന്ത്രി മുഹ്യുദ്ദീന്‍ യാസിന്‍ ജിദ്ദയിലെത്തി. കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ജിദ്ദ ഗവര്‍ണര്‍ പ്രിന്‍സ് മിഷാല്‍ ബിന്‍ മാജിദ് സ്വീകരിച്ചു.നാല് ദിവസത്തെ ഔദ്യാഗിക സന്ദര്‍ശനം മലേഷ്യന്‍ പ്രധാനമന്ത്രി മുഹ്യുദ്ദീന്‍ നടത്തുമെന്ന് മലേഷ്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ഒന്നിന് മുഹ്യിദ്ദീന്‍ അധികാരമേറ്റതിനുശേഷം നടത്തുന്ന ആദ്യ ഔദ്യോഗിക സന്ദര്‍ശനമാണിത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനും ഉന്നതതല തന്ത്രപരമായ സമിതി രൂപീകരിച്ച് ഉയര്‍ന്ന തലത്തിലേക്ക് കൊണ്ടുവരാനും ലക്ഷ്യമിടുന്നുണ്ട്. അതോടൊപ്പം എണ്ണ, വാതകം, എന്നിയവുടേയും ഇവയുടെ പുനരുപയോഗ ഊര്‍ജജ മേഖലകള്‍, ഹജജ്, ഉംറ, 'മക്ക റോഡ് ഇനിഷ്യേറ്റീവ്' തുടങ്ങിയവയുടെയും, കാവിഡ് -19 പാന്‍ഡെമിക്കിനെ പ്രതിരോധ നടപടികളെ കുറിച്ചും സന്ദര്‍ശനവളയില്‍ സൗദി അധികൃതരുമായി ചര്‍ച്ച നടത്തുന്നുണ്ട്.
സൗദി ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്റെ വിശാല കാഴ്ചപ്പാടായ വിഷന്‍ 2030 'റിയാദ്-ക്വാലാലംപൂര്‍' ഉഭയകക്ഷി ബന്ധത്തിന് ഊന്നല്‍ നല്‍കുന്നതായി മലേഷ്യന്‍ വിദേശകാര്യ മന്ത്രാലയ പ്രസ്താവനയില്‍ പറഞ്ഞു. ആധുനിക സാങ്കേതികവിദ്യ, നവീകരണ മേഖലകള്‍ എന്നിവ ഉള്‍പ്പെടെ പുതിയ മേഖലകളിലെ സഹകരണവും ഏകോപനവും ലക്ഷ്യവിമടുന്നതായും മലേഷ്യന്‍ വിദശകാര്യ മന്ത്രാലയം പറഞ്ഞു.

പൊതു താല്‍പ്പര്യമുള്ള പ്രാദേശികവും അന്തര്‍ദ്ദേശീയവുമായ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനൊപ്പം സ്മാര്‍ട്ട് സിറ്റികളും കൃത്രിമ ഇന്റലിജന്‍സ് സാങ്കേതികവിദ്യകളും വികസിപ്പിക്കുന്നതില്‍ വിശാലമായ സഹകരണം കൈവരിക്കാനും സന്ദര്‍ശനം ലക്ഷ്യമിടുന്നുണ്ട്.