babuജിദ്ദ: മലപ്പുറം പൂക്കോട്ടുര്‍ സ്വദേശി കണ്ണന്‍തൊടി ഫിറോസ് ബാബു (40) ജിദ്ദയില്‍ അന്തരിച്ചു. മസ്തിഷ്‌ക്കാഘാതത്തെ തുടര്‍ന്ന് ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. 

14 വര്‍ഷത്തോളമായി ജിദ്ദയിലുള്ള ഫിറോസ് ബാബുവിന് വാഹനങ്ങള്‍ക്കുള്ള ഓയില്‍ ജിദ്ദയിലെ വിവിധ വര്‍ക് ഷോപ്പുകളില്‍ വിതരണം ചെയ്യുകയായിരുന്നു ജോലി. 

പിതാവ്: പരേതനായ കണ്ണന്‍തൊടി മുഹമ്മദ്. മാതാവ്: ആയിഷ. ഭാര്യ: സലീന. മക്കള്‍: മുഹമ്മദ് ഫര്‍ഷിന്‍ (13), മുഹമ്മദ് ഫായിസ് (6), മുഹമ്മദ് ഫയാന്‍ (2).

Content Highlights: Malappuram native dead in Saudi Jidah