മക്ക: ജിദ്ദയുടെ ഭാഗത്തുനിന്നും പുണ്യ മക്ക നഗരിയില്‍ പ്രവേശിക്കുന്നിടത്ത് ശിമേശി ചെക്ക് പോസ്റ്റു കഴിഞ്ഞ് അല്‍പം അകലെയായി മക്കയിലേക്ക് പ്രവേശിക്കുന്നവരെ സ്വാഗതം ചെയ്തുകൊണ്ട് ഒരു കമാനമുണ്ട്. വിശുദ്ധ ഖുര്‍ആന്‍ ഗ്രന്ഥം മലര്‍ക്കെ തുറന്നുവെച്ച രൂപത്തിലുള്ള ഈ കമാനത്തെ മക്ക ഗെയിറ്റ് എന്നാണ് പൊതുവെ വിളിക്കാറ്. ജിദ്ദയുടെ ഭാഗത്തുനിന്നും മക്കയിലേക്കുള്ള യാത്രക്കാരെ ആദ്യം സ്വാഗതം ചെയ്യുന്നത് മക്ക ഗെയിറ്റാണ്.
പാരിസ്ഥിതി, ജല, കാര്‍ഷിക മന്ത്രാലയ മക്ക മേഖല ശാഖയുമായി ഏകോപിപ്പിച്ച് മക്ക മുനിസിപ്പാലിറ്റി മക്ക ഗേറ്റ് ഹതിരവല്‍ക്കരിക്കാന്‍ തുടങ്ങി. നിരവധി ചാരിറ്റബിള്‍ സൊസൈറ്റികളില്‍ നിന്നുള്ള സന്നദ്ധപ്രവര്‍ത്തകരുടെ പങ്കാളിത്തത്തോടെയാണ് ഹതിരവല്‍ക്കരണം തുടങ്ങിയിട്ടുള്ളത്.
വിശുദ്ധ നഗരിയുടെ കാഴ്ച ആനന്ദകരമാക്കുകയും ഹരിതവല്‍ക്കരണം ത്വരിതപ്പെടുത്തുന്നതിലുടെ പരിസ്ഥിതിയെ പരിപാലിക്കുകയും വിഷന്‍ 2030 ന്റെ ലക്ഷ്യങ്ങള്‍ക്കനുസൃതമായി, ജീവിത നിലവാര സമ്പുഷ്ടമാക്കുന്നതിനുമാണ് ഇത്തരം പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.
പൊതുവെ ചൂട് കൂടുതലുള്ള മക്കയിലെ പ്രാദേശിക പരിസ്ഥിതി സാഹചര്യങ്ങളെ നേരിടാന്‍ കഴിവുള്ള പരിസ്ഥിതി സൗഹൃദ ചെടികളാണ് നട്ടുവളര്‍ത്തുന്നത്.
'മക്ക ഗേറ്റിലേക്ക്'' ചില ജീവനുള്ള സൗന്ദര്യാത്മക ഘടകങ്ങള്‍ നല്‍കുന്നതിന് ചെടികള്‍ നട്ടുപുടിപ്പിക്കുന്നത് സഹായകമാകുമെന്ന് മുനിസിപ്പാലിറ്റിയിലെ ഗാര്‍ഡന്‍സ് ആന്റ് എന്‍വയോണ്‍മെന്റല്‍ ആര്‍ക്കിടെക്ചര്‍ ഡയറക്ടര്‍ എഞ്ചിനീയര്‍ ഹാനി നാസേരി പറഞ്ഞു.
ജാഫറലി പാലക്കോട്.