റിയാദ് : ദീപം തെളിയിച്ചും കേക്ക് മുറിച്ച് മധുരം പങ്കുവെച്ചും കേരളക്കരയോടൊപ്പം റിയാദ് കേളി പ്രവര്‍ത്തകരും വിജയദിനം ആഘോഷിച്ചു. എല്‍ഡിഎഫിന് തുടര്‍ ഭരണം ലഭിച്ചതിന്റെ ഭാഗമായി കേരളത്തില്‍ നടന്ന വിജയാഘോഷത്തിന്റെ ഭാഗമായാണ് സൗദിയിലെ വിവിധ ഭാഗങ്ങളിലെ മലയാളികളോടൊപ്പം റിയാദിലെ കേളി കലാസാംസ്‌കാരിക വേദി പ്രവര്‍ത്തകരും വിജയാഘോഷത്തില്‍ പങ്കെടുത്തത്.

റിയാദ് കേളി ഓഫീസില്‍ നടന്ന വിജയാഹ്ലാദത്തിന് കേളി രക്ഷാധികാരി സമിതി കണ്‍വീനര്‍ കെപിഎം സാദിഖ് നേതൃത്വം നല്‍കി. കേളി ആക്ടിംഗ് സെക്രട്ടറി ടി.ആര്‍.സുബ്രഹ്മണ്യന്‍ തുടങ്ങി നിരവധി പ്രവര്‍ത്തരും ആഘോഷത്തില്‍ പങ്കെടുത്തു. കേളിയുടെ വിവിധ ഏരിയകള്‍ കേന്ദ്രീകരിച്ചും, തൊഴിലാളി ക്യാമ്പുകളിലും, കുടുംബമായി  താമസിക്കുന്നവര്‍ അവരുടെ വീടുകളിലും മധുരം വിളമ്പലും ദീപം തെളിയിക്കലുമായി വിജയാഘോഷത്തില്‍ പങ്കെടുത്തു.

Content Highlight:  LDF victory celebration by Keli