അബ്ദല്‍ അസീസ്അല്‍കോബാര്‍: കോഴിക്കോട് പന്നിയങ്കര വാടിയില്‍ അബ്ദല്‍ അസീസ് (72) അല്‍കോബാറില്‍ അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.  40 വര്‍ഷമായി അല്‍കോബാറിലെ അദ്ദൌലിയ ഇല്ക്ക്‌ട്രോണിക്ക് അപ്ലയന്‍സ് കമ്പനിയിയില്‍ ജോലിക്കാരനാണ്. 

ഭാര്യ: റയ്ഹാന പത്തായപ്പുര, മക്കള്‍: അനസ്, സമീന, ആരിഫ്, ശഹാന. അബ്ദുസലാം, അബ്ദുല്‍ സത്താര്‍,അബ്ദുല്‍ ലത്തീഫ്,ഹജറ എന്നിവര്‍ സഹോദരങ്ങളാണ്.

ദമ്മാം മെഡിക്കല്‍ കോബ്ലക്‌സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം വ്യാഴാഴ്ച രാവിലെ 11.30 ന് തുക്ബ ഖബര്‍ സ്ഥാനില്‍ മറവു ചെയ്യും. 

Content Highlights:  Kozhikode native died in saudi arabia