മക്ക: കൊല്ലം സ്വദേശിയായ അയത്തില്‍ കാട്ടുംപുറത്ത് മുഹമ്മദ് അശ്റഫ് (55) മക്കയില്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. പ്രവാസം അവസാനിപ്പിച്ച് അടുത്ത മാസം നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു.
ഹൃദയാഘാതത്തെ തുടര്‍ന്ന് മക്കയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും വിദഗ്ദ്ധ ചികിത്സക്കായി കിങ് അബ്ദുല്ല മെഡിക്കല്‍ സിറ്റിയിലെ എമര്‍ജന്‍സിയില്‍ എത്തിച്ചപ്പോഴേക്കും മരിക്കുകയായിരുന്നു.
മക്ക ബത്ഹ ഖുറൈശില്‍ വീട്ടു ഡ്രൈവറായി ജോലിചെയ്തു വരികയായിരുന്നു. നടപടിക്രമങ്ങള്‍പൂര്‍ത്തിയാക്കി മക്കയില്‍ ഖബറടക്കും.
ഭാര്യ: സഫിയത്ത്. മക്കള്‍: സെയ്താലി, ഷഹാര്‍.
Content Highlights: Kollam native dies in Saudi Arabia