അല്‍കോബാര്‍: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിമാനയാത്രയുമായി ബന്ധപ്പെട്ട് ഫെബ്രുവരി 22 മുതല്‍ നടപ്പാക്കിയ കോവിഡ് നിബന്ധനകള്‍ പ്രവാസികള്‍ അടക്കമുള്ളവരെ മാനസികമായും സാമ്പത്തികമായും തകര്‍ക്കുന്നതും പ്രവാസി സമൂഹത്തോടുള്ള കടുത്ത വിവേചനവുമാണെന്നും കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി. ഇത് അടിയന്തിരമായി പിന്‍വലിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്നും കെഎംസിസി ആവശ്യപ്പെട്ടു.
കോവിഡ് വ്യാപന നിരക്ക് നന്നേ കുറവായ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നടക്കമുള്ള സാധാരണക്കാരായ പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ വിദേശത്ത് അയ്യായിരത്തിലേറെ രൂപ വരുന്ന പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കുകയും ബുദ്ധിമുട്ടി പണം മുടക്കി ചെയ്ത ടെസ്റ്റ് റിസല്‍ട്ട് 72 മണിക്കൂര്‍ കഴിയാതെ നാട്ടിലെത്തുന്ന പ്രവാസികളെ വീണ്ടും 1800 രൂപ സാമ്പത്തിക ചിലവ് വരുന്ന പിസിആര്‍ ടെസ്റ്റിന് പണം മുടക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നത് അനീതിയാണ്.
നാട്ടിലെ വിമാന താവളങ്ങളില്‍ ഇന്ത്യന്‍ കറന്‍സി ഇല്ലാതെ വരുന്നവര്‍ക്ക് ഇത് മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടവും സമയനഷ്ടവും തികഞ്ഞ മനുഷ്യാവകാശ ലംഘനമാണെന്നും സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ സിദ്ദിഖ് പാണ്ടികശാല, സിറാജ് ആലുവ,നജീബ് ചീക്കിലോട് എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.
Content Highlights: kmcc saudi arabia