അല്‍കോബാര്‍: കിഴക്കന്‍ പ്രവിശ്യാ കെഎംസിസി സംഘടിപ്പിക്കുന്ന സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി സാമൂഹ്യ സുരക്ഷാ പദ്ദതി 2022 പ്രചാരണ സമ്മേളനവും നാല് പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതമവസാനിപ്പിച്ചു നാട്ടിലേക്ക് തിരിക്കുന്ന സൗദി കെഎംസിസി ദേശീയ കമ്മിറ്റി ഓഡിറ്റര്‍ യു.എ. റഹീം സാഹിബിനുള്ള യാത്രയയപ്പ് സംഗമവും ഒക്ടോബര്‍ 29ന് രാത്രി 7.30ന് അല്‍കോബാര്‍ അക്രബിയ്യയിലെ നെസ്റ്റോ ഓഡിറ്റോറിയത്തില്‍ നടക്കും. 

കിഴക്കന്‍ പ്രവിശ്യയിലെ മത സാമൂഹിക സംസ്‌കാരിക രംഗത്തെ പ്രമുഖരും പ്രവിശ്യയിലെ കെഎംസിസിയുടെ വിവിധ സെന്‍ട്രല്‍ ജില്ലാ മണ്ഡലം കമ്മിറ്റികളിലെ നേതാക്കളും ചടങ്ങില്‍ സംബന്ധിക്കുമെന്ന് പ്രവിശ്യാ കെഎംസിസി നേതാക്കളായ മുഹമ്മദ് കുട്ടി കോഡൂര്‍, ഖാദര്‍ മാസ്റ്റര്‍ വാണിയമ്പലം, സി പി ശരീഫ് എന്നിവര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.