അല്‍കോബാര്‍: ബാബറി മസ്ജിദ് കേസില്‍ പ്രതികളെ വെറുതെ വിട്ട ലഖ്‌നൗ പ്രത്യേക കോടതി വിധി നിരാശാജനകമാണെന് കിഴക്കന്‍ പ്രവിശ്യാ കെ.എം.സി.സി. വിധിക്കെതിരെ യുപി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള ലഖ്‌നൗ വഖഫ് ബോര്‍ഡ് നിലപാടിന് രാജ്യത്തെ മതേതര കക്ഷികളുടെ പിന്തുനയുണ്ടാകനമെന്നും
പ്രവിശ്യാ കെ.എം.സി.സി ഭാരവാഹികളായ മുഹമ്മദ് കുട്ടി കോടൂര്‍, ആലിക്കുട്ടി ഒളവട്ടൂര്‍ എന്നിവര്‍ പറഞ്ഞു.
രാജ്യത്തെ നീതിന്യായ സംവിധാനങ്ങളില്‍ ജനങ്ങള്‍ അവിശ്വസിക്കുന്ന വിധിയാണ് ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസില്‍ പ്രത്യേക കോടതിയില്‍ നിന്നും പുറത്ത് വന്നതെന്നും പ്രതികളെ വെറുതെ വിട്ട നടപടി നിയമ വ്യവസ്ഥയില്‍ വിശ്വസിക്കുന്നവരെ നിരാശരാക്കുന്നതാണെന്നും അല്‍കോബാര്‍ കെഎംസിസി ഭാരവാഹികളായ സിദ്ധീക്ക് പാണ്ടികശാല ,സിറാജ് ആലുവ എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.