റിയാദ്: കേളി കലാസാംസ്‌കാരിക വേദി ബദിയ ഏരിയ സ്‌പോര്‍ട്‌സ് കമ്മിറ്റി സുവേദി കേന്ദ്രീകരിച്ചുള്ള ഹാട്രിക് ക്രിക്കറ്റ് ടീമിന് ബാറ്റും ബോളും സമ്മാനിച്ചു. കായിക വിനോദങ്ങളെ പരിപോഷിപ്പിക്കുക, കായിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ കൈമാറിയത്. ഇതിന് മുന്‍പ്  മറ്റൊരു ക്ലബ്ബിനും ബദിയ ഏരിയ സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ നല്‍കിയിട്ടുണ്ട്.

സ്‌പോര്‍ട്‌സ് കമ്മിറ്റിക്ക് വേണ്ടി ചെയര്‍മാന്‍ സെയ്ദ് മുഹമ്മദ് ക്ലബ്ബ് ക്യാപ്റ്റന്‍ ഷജിലിനും ടീം അംഗങ്ങള്‍ക്കും ബാറ്റും ബോളും കൈമാറി. ബദിയ ഏരിയ കമ്മിറ്റി അംഗം സുധീര്‍ സുല്‍ത്താന്‍, ഏരിയ വൈസ് പ്രസിഡന്റ് പ്രസാദ് വഞ്ചിപ്പുര, ബദിയ ഏരിയ സെക്രട്ടറി മധു ബാലുശ്ശേരി, കേളി കേന്ദ്ര കമ്മിറ്റി അംഗം മധു പട്ടാമ്പി, ഏരിയ ജോയിന്റ് സെക്രട്ടറി കിഷോര്‍ ഇ നിസ്സാം, ഏരിയ സ്‌പോര്‍ട്‌സ് കമ്മിറ്റി കണ്‍വീനര്‍ ജയന്‍ ഹിലാല്‍, സുവേദി യൂണിറ്റ് ട്രഷറര്‍ നിയാസ്, മറ്റ് യൂണിറ്റ് അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.