റിയാദ്: കേളി കലാസാംസ്‌കാരിക വേദി ന്യൂസനയ്യ ഏരിയ ലാസുര്‍ദ്ദീ യൂണിറ്റ് അംഗവും കേളിയുടെ ആദ്യകാലം മുതലുള്ള സജീവ പ്രവര്‍ത്തകനുമായ എച്ച്. ഷാജിക്ക് യൂണിറ്റിന്റെ നേതൃത്വത്തില്‍ യാത്രയയപ്പു നല്‍കി. ന്യൂ സനയ്യ ഏരിയ രൂപീകരണത്തില്‍ മുഖ്യപങ്കുവഹിച്ച ഷാജി ഏരിയ കമ്മിറ്റിയിലും ഏരിയ രക്ഷാധികാരി കമ്മിറ്റിയിലും വിവിധ ചുമതലകളും വഹിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ മടവൂര്‍ സ്വദേശിയായ ഷാജി 28 വര്‍ഷമായി സൗദി ലാസുര്‍ദ്ദീ കമ്പനിയില്‍ ജോലിചെയ്യന്നു.

യൂണിറ്റ് പരിധിയില്‍ ചേര്‍ന്ന യാത്രയയപ്പ് ചടങ്ങില്‍ വൈസ് പ്രസിഡന്റ് ഷമല്‍ രാജ് അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി ഷൈജു ചാലോട് സ്വാഗതം പറഞ്ഞു. കേളി ജോയിന്റ് സെക്രട്ടറി സുരേഷ് കണ്ണപുരം, ന്യൂ സനയ്യ രക്ഷാധികാരി കമ്മിറ്റി കണ്‍വീനര്‍ മനോഹരന്‍, ഏരിയ സെക്രട്ടറി ബേബികുട്ടി,  ഏരിയ കമ്മിറ്റി അംഗങ്ങളായ ജോര്‍ജ് വര്‍ഗീസ്, ബൈജു ബാലചന്ദ്രന്‍, കരുണാകരന്‍ മണ്ണടി, യൂണിറ്റ് ഭാരവാഹികളായ തോമസ് ജോയ്, സതീഷ് കുമാര്‍, അരുണ്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. യൂണിറ്റിന്റെ ഉപഹാരം യൂണിറ്റ് സെക്രട്ടറി നിസ്സാര്‍ മണ്ണഞ്ചേരി കൈമാറി. യാത്രയയപ്പിന് ഷാജി നന്ദി പറഞ്ഞു.