rajuറിയാദ്: കെട്ടിടത്തില്‍ നിന്നും വീണ് പരിക്കേറ്റ മലയാളിയെ കേളി കലാ സാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗം പ്രവര്‍ത്തകരുടെ ഇടപെടലില്‍ നാട്ടിലെത്തിച്ചു. കൊല്ലം ചാത്തന്നൂര്‍ സ്വദേശിയായ രാജു ശിവദാസനാണ് മുസാമിയയില്‍ വെച്ച് ജോലിക്കിടെ കെട്ടിടത്തില്‍ നിന്നും വീണ് പരിക്കേറ്റത്. വീഴ്ചയില്‍ നട്ടെല്ലിനും കാലിനും സാരമായി പരിക്കേറ്റ രാജു ശിവദാസന്‍ ഒരഴ്ചയിലധികം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

തുടര്‍ചികിത്സക്കായി നാട്ടിലേക്ക് പോകാന്‍ സഹായം ചെയ്യണമെന്ന് രാജുവിന്റെ സുഹൃത്തക്കള്‍ കേളിയോട് ആവശ്യപ്പെടുകയായിരുന്നു. അതുപ്രകാരം കേളിയുടെ മുസാമിയ ഏരിയ ജീവകാരുണ്യ വിഭാഗം പ്രവര്‍ത്തകര്‍ ആവശ്യമായ യാത്രാരേഖകളും യാത്ര ചെയ്യാനുള്ള വീല്‍ചെയറും ഒരുക്കി കൊടുക്കുകയും കഴിഞ്ഞ ദിവസത്തെ വിമാനത്തില്‍ നാട്ടിലേക്ക് തിരിക്കുകയും ചെയ്തു.