റിയാദ്: 38 വര്‍ഷം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരികവേദി ഹാര യൂണിറ്റ് അംഗം അബ്ദുള്‍ കരീമിന് യാത്രയയപ്പ് നല്കി. തന്റെ പ്രവാസ ജീവിതത്തില്‍ അബ്ദുള്‍ കരീം സൗദിയിലെ വിവിധ ഭാഗങ്ങളില്‍, വിവിധ മേഖലകളില്‍ വ്യത്യസ്തമായ തൊഴിലുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
കേളിയുടെ മലാസ് ഏരിയ നിര്‍വ്വാഹക സമിതി അംഗമെന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന അബ്ദുള്‍ കരീം മലപ്പുറം മോങ്ങം സ്വദേശിയാണ്. മലാസ് ഏരിയ കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന യാത്രയയപ്പ് യോഗത്തില്‍ യൂണിറ്റ് നിര്‍വ്വാഹക സമിതി അംഗം അബ്ദുള്ള പറവൂര്‍ അധ്യക്ഷനായിരുന്നു. യൂണിറ്റ് സെക്രട്ടറി അഷ്രഫ് പൊന്നാനി സ്വാഗതവും കേളി ജോയിന്റ് ട്രഷറര്‍ സെബിന് ഇഖ്ബാല്‍, മലാസ് ഏരിയ സെക്രട്ടറി സുനില്‍, മലാസ് ഏരിയ രക്ഷാധികാരി സമിതി കണ്‍വീനര്‍ ഉമ്മര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
അബ്ദുള്‍ കരീമിനുള്ള ഉപഹാരം യൂണിറ്റ് സെക്രട്ടറി അഷ്റഫ് പൊന്നാനി കൈമാറി. യാത്രയയപ്പിന് അബ്ദുള്‍ കരീം നന്ദി പറഞ്ഞു.