റിയാദ്: 38 വര്‍ഷം നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടില്‍ പോകുന്ന കേളി കലാസാംസ്‌കാരിക വേദി സുലൈ ഏരിയയിലെ  സുലൈ വെസ്റ്റ് യൂണിറ്റ് അംഗം ജോസ് സ്‌കറിയക്ക് യൂണിറ്റിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. സുലൈയിലെ അല്‍ മസ്ദാര്‍ കമ്പനിയില്‍ വെല്‍ഡര്‍ ആയി ജോലി നോക്കുകയായിരുന്ന ജോസ് സ്‌കറിയ കൊല്ലം ജില്ലയിലെ കുണ്ടറ അമ്പിപൊയ്ക സ്വദേശിയാണ്.

യൂണിറ്റ് പരിധിയില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ യൂണിറ്റ് ട്രഷറര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ലത്തീഫ് സ്വാഗതമാശംസിച്ചു. ഏരിയ സെക്രട്ടറി ബോബി മാത്യു, ഏരിയ പ്രസിഡണ്ട്  കാഹിം ചേളാരി,  ഏരിയ രക്ഷാധികാരി കണ്‍വീനര്‍ ബാലകൃഷ്ണന്‍, ഏരിയ ട്രഷറര്‍ അനിരുദ്ധന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ജോസ് സ്‌കറിയയ്ക്കുള്ള യൂണിറ്റിന്റെ ഉപഹാരം യൂണിറ്റ് സെക്രട്ടറി ലത്തീഫ് കൈമാറി. യാത്രയയപ്പിന് ജോസ് സ്‌കറിയ നന്ദി പറഞ്ഞു.

Content highlights: keli gives sent off to jose scaria