റിയാദ് : റിയാദ് കേളി കലാസാംസ്‌കാരിക വേദി അംഗങ്ങളുടെ കുട്ടികള്‍ക്കായി വര്‍ഷം തോറും വിതരണം ചെയ്തു വരുന്ന വിദ്യാഭ്യാസ മേന്മാ പുരസ്‌കാരം സമ്മാനിച്ചു. തിരുവനന്തപുരത്ത് നെയ്യാറ്റിന്‍കര, ചെങ്കലില്‍ നടന്ന പരിപാടിയില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ കേളി റൗദ ഏരിയ അംഗമായ സുരേഷ് ലാലിന്റെ മകള്‍ നന്ദനയ്ക്കും ബത്ഹ ഏരിയ അംഗമായ നൗഷാദിന്റെ മകള്‍ നജ നൗഷാദിനുമാണ് പുരസ്‌കാരം സമ്മാനിച്ചത്. 

നന്ദനയുടെ വീട്ടില്‍ വെച്ച് നടന്ന ചടങ്ങില്‍ നെയ്യാറ്റിന്‍കര എം.എല്‍.എ കെ.അന്‍സലനാണ് പുരസ്‌കാരം സമ്മാനിച്ചത്. കേളി റൗദ ഏരിയാ രക്ഷാധികാരി കണ്‍വീനര്‍ ദിലീപ് കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സിപിഎം ചെങ്കല്‍ ലോക്കല്‍ സെക്രട്ടറി ജോയി അധ്യക്ഷത വഹിച്ചു. സിപിഎം പാറശ്ശാല ഏരിയാ കമ്മിറ്റി അംഗം ആര്‍.ശോഭന ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി വി.കെ.സുരേഷ് ചടങ്ങിന് നന്ദി പറഞ്ഞു.

എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയത്തിലും 90 ശതമാനത്തിന്  മുകളില്‍ മാര്‍ക്ക് വാങ്ങുന്ന കേളി അംഗങ്ങളുടെ കുട്ടികള്‍ക്കാണ് പുരസ്‌കാരം വിതരണം ചെയ്യുന്നത്. ഈ വര്‍ഷം 26 കുട്ടികളാണ് പുരസ്‌കാരത്തിന് അര്‍ഹത നേടിയത്.

Content Highlights: Keli Educational Award Presented