റിയാദ്: കേളി കലാസാംസ്‌കാരിക വേദിയുടെ പുതിയ യൂണിറ്റ് മജ്മയിലെ തുമൈറില്‍ രൂപീകരിച്ചു. കക്ഷി രാഷ്ട്രീയ, ജാതി, മത ഭേദമന്യേ പ്രവാസികളുടെ സാമൂഹിക നന്മയും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും, കലാകായിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും മുഖ്യലക്ഷ്യമാക്കി രൂപംകൊണ്ട കേളി, സൗദി അറേബ്യയിലെ റിയാദിലും സമീപ പ്രവിശ്യകളിലുമായി 2001 മുതല്‍ പ്രവര്‍ത്തിച്ച് വരികയാണ്. മലാസ് ഏരിയക്ക് കീഴില്‍ എട്ടാമത്തെ യുണിറ്റായാണ് തുമൈര്‍ യുണിറ്റ് രൂപം കൊള്ളുന്നത്. 

ഓഗസ്റ്റ് 27നു തുമൈറില്‍ നടന്ന യൂണിറ്റ് രൂപീകരണ ജനറല്‍ ബോഡി യോഗത്തില്‍ മലാസ് ഏരിയ പ്രസിഡന്റ് ജവാദ് പരിയാട്ട് അധ്യക്ഷത വഹിച്ചു. ഏരിയ ട്രഷറര്‍ സജിത്ത് സ്വാഗതമാശംസിച്ചു. കേളി മുഖ്യ രക്ഷാധികാരി കമ്മിറ്റി അംഗം ഗീവര്‍ഗ്ഗീസ് ജനറല്‍ ബോഡി ഉദ്ഘാടനം ചെയ്തു. കേളി ആക്ടിങ് സെക്രട്ടറി ടിആര്‍ സുബ്രമണ്യന്‍  സംഘടനാ വിശദീകരണ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കേളി പ്രസിഡന്റ് ചന്ദ്രന്‍ തെരുവത്ത് കേളി മുഖ്യ രക്ഷാധികാരി കമ്മിറ്റി അംഗം സതീഷ് കുമാര്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞു. യൂണിറ്റ് പ്രസിഡണ്ട് രവീന്ദ്രന്‍, സെക്രട്ടറി ജലീല്‍, ട്രഷറര്‍ യംഷീദ് എന്നിവരെ ഭാരവാഹികളായും ഒമ്പത് പേരടങ്ങിയ യൂണിറ്റ് എക്‌സിക്യൂട്ടിവ് കമ്മറ്റിയേയും യോഗം തിരഞ്ഞെടുത്തു.

കേളി മുഖ്യ രക്ഷാധികാരി കണ്‍വീനര്‍ കെപിഎം സാദിഖ്, രക്ഷധികാരി കമ്മിറ്റി അംഗങ്ങളായ ജോസഫ് ഷാജി, കേളീ ആക്ടിങ് ട്രഷറര്‍ സെബിന്‍ ഇക്ബാല്‍, മലാസ് ഏരിയ സെക്രട്ടറി സുനില്‍ കുമാര്‍, മലാസ് മുഖ്യ രക്ഷധികാരി ആക്ടിങ് കണ്‍വീനര്‍ ഫിറോസ് തയ്യില്‍, മലാസ് രക്ഷാധികാരി കമ്മിറ്റി അംഗം അഷ്റഫ്, റിയാസ്, മുകുന്ദന്‍, ഇ കെ രാജീവന്‍, നൗഫല്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ജലീല്‍ നന്ദി പറഞ്ഞു.