റിയാദ് : 21 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്‌കാരിക വേദി മലാസ് ഏരിയ ഒലയ്യ യൂണിറ്റ് അംഗം അനില്‍ കുമാര്‍ കരുമാട്ടിന് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍  യാത്രയയപ്പ് നല്‍കി. കേളിയുടെ സാംസ്‌കാരിക വേദികളിലെ നിറസാന്നിധ്യമായിരുന്ന അനില്‍ നല്ല ഒരു ഗായകനും കേളിയുടെ നിരവധി മത്സരവേദികളില്‍ വിധികര്‍ത്താവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മലപ്പുറം തിരൂരങ്ങാടി സ്വദേശിയാണ്.

യൂണിറ്റ് പരിധിയില്‍ ചേര്‍ന്ന യാത്രയയപ്പ് ചടങ്ങില്‍ യൂണിറ്റ് പ്രസിഡന്റ് സജീവ് മാധവന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി നൗഫല്‍ ഉള്ളാട്ട് ചാലി സ്വാഗതം പറഞ്ഞു. കേളി കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ കൂട്ടായി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സുനില്‍ കുമാര്‍, നസീര്‍ മുള്ളൂര്‍ക്കര, മലാസ് രക്ഷാധികാരി കമ്മിറ്റി ആക്ടിങ് സെക്രട്ടറി ഫിറോസ് തയ്യില്‍, ഏരിയ പ്രസിഡന്റ് ജവാദ് പരിയാട്ട് , ഏരിയ ട്രഷറര്‍ സജിത്ത്, ഏരിയ കമ്മിറ്റി അംഗം നൗഫല്‍, യൂണിറ്റ് ട്രഷറര്‍ നിയാസ്, എക്‌സിക്യൂട്ടീവ് അംഗം ബിജു എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. യൂണിറ്റിലെ അംഗങ്ങള്‍ യൂണിറ്റിന്റെ ഉപഹാരം അനില്‍ കുമാറിന് കൈമാറി. യാത്രയയപ്പിന് അനില്‍കുമാര്‍ നന്ദി പറഞ്ഞു.