റിയാദ്:  19 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാ സാംസ്‌കാരിക വേദി റൗദ  ഏരിയ, റൗദ സെന്‍ട്രല്‍ യൂണിറ്റ് അംഗമായ  മുഹമ്മദ് അലിക്ക്  യുണിറ്റിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ്  നല്‍കി. പാലക്കാട് ജില്ലയിലെ ചെറുപ്പളശ്ശേരി  മങ്ങോട് സ്വദേശിയായ മുഹമ്മദ് അലി റൗദയില്‍ ഒരു സ്വദേശിയുടെ കീഴില്‍   ഹൌസ് ഡ്രൈവര്‍ ആയി  ജോലി ചെയ്തു വരികയായിരുന്നു.

യുണിറ്റ് പരിധിയില്‍ ചേര്‍ന്ന യാത്രയയപ്പ് ചടങ്ങില്‍ യൂണിറ്റ്  സെക്രട്ടറി സജാദ് സ്വാഗതമാശംസിച്ചു. യൂണിറ്റ് ട്രഷറര്‍ അലി കുറ്റ്യാടി, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ആഷിക് ബഷീര്‍, ഹാഷിം ഇഖ്ബാല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. മുഹമ്മദലിക്കുള്ള യുണിറ്റിന്റെ ഉപഹാരം  ഏരിയാ വൈസ്പ്രസിഡണ്ടും യൂണിറ്റ് രക്ഷാധികാരിയുമായ സലിം പി.പി കൈമാറി. യാത്രയയപ്പിന് മുഹമ്മദ് അലി നന്ദി  പറഞ്ഞ