റിയാദ് : സൗദിയില്‍ ഹൃദയസ്തംഭനം മൂലം മരണപ്പെട്ട കണ്ണൂര്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. കണ്ണൂര്‍ ജില്ലയിലെ വയനൂര്‍ കോലയാട്, തംബുരു നിവാസില്‍ സതീശന്‍ പി ബിയുടെ (48) മൃതദേഹമാണ് നാട്ടില്‍ എത്തിച്ചത്. റിയാദില്‍ നിന്ന് 200 കിലോമീറ്ററോളം അകലെയുള്ള തദീഖില്‍ വെച്ചാണ് സതീശന്‍ മരണപ്പെട്ടത്.

10 വര്‍ഷമായി തദീഖില്‍ കെട്ടിട നിര്‍മ്മാണ തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു. റിയാദ് കേളി കലാസാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗം ആണ് മൃതദ്ദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്.