ജുബൈല്‍: സമസ്ത ഇസ്ലാമിക് സെന്റര്‍ ജുബൈല്‍ സെന്‍ട്രല്‍ കമ്മിറ്റി നടത്തുന്ന സര്‍ഗലയം - 2021, ഇസ്ലാമിക കലാമത്സരം ഒന്നാം ഘട്ടം പൂര്‍ത്തിയായി. ജുബൈല്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടന സമ്മേളനം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഇബ്‌റാഹീം ദാരിമി നിർവഹിച്ചു. റിലീഫ് വിംഗ് കണ്‍വീനര്‍ മുഹമ്മദ് കുട്ടി മാവൂര്‍ അധ്യക്ഷത വഹിച്ചു. ടാലന്റ് വിംഗ് കണ്‍വീനര്‍ നൗഷാദ് കെ എസ് പുരം സ്വാഗതം പറഞ്ഞു. 

ജുബൈല്‍ ദാറുല്‍ ഫൗസ് മദ്രസ വിദ്യാര്‍ത്ഥികള്‍ക്കായി രണ്ടാം ഘട്ടം സര്‍ഗ്ഗലയം - 2021, ഇസ്ലാമിക കലാമത്സരം അടുത്തയാഴ്ച അരങ്ങേറും. യുവാക്കളുടെ കലാ പരിപാടികള്‍ക്ക് ശേഷം വൈകീട്ട് നടന്ന പൊതുസമ്മേളനത്തില്‍ ജുബൈല്‍ ഇന്റർനാഷണൽ ഇന്ത്യന്‍ സ്‌കൂള്‍ എക്‌സിക്യുട്ടീവ് അംഗം അബ്ദുറഊഫ് ഉദ്ഘാടനം ചെയ്തു.

എസ്ഐസി പുതിയ ദേശീയ കമ്മിറ്റികളില്‍ ഇടം നേടിയ റാഫി ഹുദവി (എസ്ഐസി സൗദി നാഷണല്‍ കമ്മിറ്റി വര്‍ക്കിങ് സെക്രട്ടറി), സുലൈമാന്‍ ഖാസിമി (ഉപദേശക സമിതി അംഗം), അബ്ദുസ്സലാം കൂടരഞ്ഞി (മീഡിയ വിംഗ് ചെയര്‍മാന്‍) എന്നിവരെ പരിപാടിയിൽ വെച്ച് ആദരിച്ചു. അബ്ദുല്‍ ഹമീദ് ആലുവ, മുഹമ്മദ് കുട്ടി മാവൂര്‍ എന്നിവര്‍ പൊന്നാട അണിയിച്ചു.

സെന്‍ട്രല്‍ കമ്മിറ്റി പുറത്തിറക്കിയ ഈ വര്‍ഷത്തെ കലണ്ടര്‍ അബ്ദുല്‍ റഊഫിന് നല്‍കി ഇബ്‌റാഹീം ദാരിമി പ്രകാശനം ചെയ്തു. ജനറല്‍ സെക്രട്ടറി മനാഫ് മാത്തോട്ടം സ്വാഗതവും വര്‍ക്കിങ് സെക്രട്ടറി മുഹമ്മദ് ഇര്‍ജാസ് മൂഴിക്കല്‍ നന്ദിയും പറഞ്ഞു.