ജിദ്ദ: സൗദിയിലേക്ക് യാത്രാ വിലക്കുള്ള രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളുടെ തിരിച്ചറിയല്‍ രേഖയായ ഇഖാമയും റി എന്‍ട്രിയും ഫീസൊന്നും കൂടാതെ സൗജന്യമായി പുതുക്കി നല്‍കാന്‍  ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഉത്തരവ്. 2022 ജനുവരി 31 വരെ നീട്ടി നല്‍കാനാണ് ഉത്തരവ്.

നിലവില്‍ നേരിട്ട് യാത്രാവിലക്കുള്ള ഇന്ത്യക്കാര്‍ക്കടക്കം നവംബര്‍ 30 വരെയാണ് സൗജന്യമായി നീട്ടിക്കിട്ടിയിട്ടുള്ളത്. നവംബര്‍ 30നുശേഷം വിസയും റീ എന്‍ട്രിയും പുതുക്കി ലഭിക്കുമോ എന്ന ആശങ്കയിലായിരുന്നു പ്രവാസികള്‍. സല്‍മാന്‍ രാജാവിന്റെ ഉത്തരവനുസരിച്ച് സ്വമേധയാ ഇഖാമയും റി എന്‍ട്രിയും നീട്ടി നല്‍കുമെന്നാണ് പാസ്‌പോര്‍ട്ട് വിഭാഗം (ജവാസാത്ത്)  അറിയിച്ചിട്ടുള്ളത്.

ഇന്ത്യക്കാര്‍ക്കടക്കം ഏതാനും രാജ്യക്കാര്‍ക്ക് ഡിസംബര്‍ 1 മുതല്‍ സൗദിയിലേക്ക് ക്വാറന്റൈൻ കൂടെ നേരിട്ട് പ്രവേശിക്കാന്‍ സാധിക്കും. അതുകൊണ്ട് രാജാവിന്റെ ഉത്തരവ് നിരവധി പ്രവാസികള്‍ക്ക് പ്രയോജപ്പെടും.