ജിദ്ദ: മലപ്പുറം ഒതായി സ്വദേശി നൗഫല്‍(കൊച്ചു-34) നാട്ടില്‍നിന്നും സൗദിയിലേക്കുള്ള യാത്രയ്ക്കിടെ ദുബായില്‍ മരിച്ചു. അമൃത ടി.വി ജിദ്ദ റിപ്പോര്‍ട്ടര്‍ സുള്‍ഫിക്കര്‍ ഒതായിയുടെ ഇളയ സഹോദരാണ്. 

നാട്ടില്‍നിന്ന് സൗദിയിലേക്ക് വരാനായി ദുബായിലെത്തി ക്വാറന്റീനില്‍ കഴിയുകയായിരുന്നു. ഇന്ന് രാത്രി സൗദിയില്‍ ഇറങ്ങാനിരിക്കെയാണ് മരണം.
പക്ഷാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ നൗഫലിനെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. 

ജിദ്ദയിലെ ഒരു ഐ.ടി കമ്പനിയിലായിരുന്നു ജോലി. ഭാര്യയും രണ്ട് മക്കളുമുണ്ട്. ഹബീബ് (ജിദ്ദ), ഷബീര്‍ എന്നിവരും സഹോദരന്മാരാണ്. കാഞ്ഞിരാല ഉസ്സന്‍ ബാപ്പു- ഫാത്തിമ ദമ്പതികളുടെ മകനാണ്.