ജിദ്ദ: കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സൗദി ഇസ്ലാമിക് അഫയേഴ്സ്-കോള്‍-ഗൈഡന്‍സ് മന്ത്രാലയം രാജ്യത്തെ 23,366 പള്ളികളില്‍ പരിശോധന പര്യടനങ്ങള്‍ നടത്തി.

കൊറോണ വൈറസ് പടരാതിരിക്കാന്‍ മന്ത്രാലയം ഏകോപിപ്പിച്ച ആരോഗ്യ മുന്‍കരുതല്‍ നടപടികള്‍ നടപ്പിലാക്കുന്നതിനും യോഗ്യതയുള്ള അധികാരികളുമായി ആശയ വിനിമയം ചെയ്യുന്നതിനും പള്ളികളില്‍ ഏറ്റവും ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നത് ഉറപ്പുവരുത്തുന്നതിനുമാണ് മന്ത്രാലയം നിര്‍ദ്ദേശിച്ച ഉദ്യോഗസ്ഥര്‍ പര്യടനം നടത്തിയത്.

അതാത് പ്രദേശങ്ങളിലെ പള്ളി നിരീക്ഷകരാണ് പര്യടനങ്ങള്‍ നടത്തുന്നതെന്ന് മന്ത്രാലയം അറിയിച്ചു. നിയമ ലംഘനങ്ങള്‍ ഇല്ലാതാക്കുവാന്‍ നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ പര്യടന നിരീക്ഷണ കമ്മിറ്റികള്‍ പ്രവൃത്തിക്കുന്നുണ്ട്. പള്ളികളിലുള്ളവര്‍ അവരുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിന്റെ പ്രാധാന്യം മന്ത്രാലയം ആവര്‍ത്തിച്ചു.