ജിദ്ദ: ഫോര്‍മുല 1 കാറോട്ട മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ നഗരം തയ്യാറെടുക്കുന്നതിനിടെ മാര്‍ച്ച് 28 മുതല്‍ ജിദ്ദ കോര്‍ണിഷ് റോഡ് ഭാഗികമായി അടക്കുന്നതായി ജിദ്ദ ഗവര്‍ണറേറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. ജിദ്ദയിലെ കായിക മന്ത്രാലയത്തിന്റെയും ട്രാഫിക് വകുപ്പിന്റെയും സഹകരണത്തോടെയായിരിക്കും റോഡ് അടച്ചിടുകയെന്ന് മുനിസിപ്പാലിറ്റി വിശദീകരിച്ചു.

വടക്ക് കാര്‍ ക്യൂബ്സ് സ്മാരകത്തോട് ചേര്‍ന്നുള്ള പ്രദേശം മുതല്‍ തെക്ക് അല്‍ ഫറാസ് സ്‌ക്വയറിനു ചുറ്റുമുള്ള സ്ഥലംവരെയാണ് അടച്ചിടുക. പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫഹദ് റോഡിന്റെ ചില അനുബന്ധ റോഡുകളും അടച്ചിടും. മത്സരം നടക്കുന്ന സൈറ്റിന്റെ പണി പൂര്‍ത്തിയാകുന്നതുവരെ അടച്ചുപൂട്ടും.

6,175 മീറ്ററിലധികം നീളവും 10-15 മീറ്റര്‍ വീതിയും 27 സുറ്റളവുമുള്ള കോര്‍ണിഷിനടുത്ത് 2021 ഡിസംബര്‍ 3 മുതല്‍ 5 വരെ തീയതികളില്‍ ജിദ്ദ ഫോര്‍മുല 1 മത്സരം നടക്കും.