ജിദ്ദ: ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി പ്രമേഹ രോഗത്തെ തുടര്‍ന്ന് മരിച്ചു. റമീസ റിസ്വാന്‍ സഈദ് ആണ് മരിച്ചത്. വിദ്യാര്‍ഥിനി സൗദി ജര്‍മന്‍ ആശുപത്രിയിലായിരുന്നു അന്ത്യം.

പനിയും ശ്വാസതടസ്സവും ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ പരിശോധനയില്‍ കോവിഡ് നെഗറ്റീവ് ആയിരുന്നു. പ്രമേഹ രോഗമുള്ള കാര്യം നേരത്തെ രക്ഷിതാക്കള്‍ അറിഞ്ഞിരുന്നില്ല.