ദമ്മാം: പാലക്കാട് രണ്ടു യുവാക്കള്‍ക്കെതിരെ ലോക്കപ്പ് പീഡനവും വംശീയാധിക്ഷേപവും നടത്തിയ നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ എസ്.ഐ.സുധീഷ് കുമാറിനെതിരേ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം തുഖ്ബ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. 

ദേശീയ തലത്തില്‍ പോലീസ് അതിക്രമത്തിനെതിരെ സമര പ്രഖ്യാപനം നടത്തുന്ന സി.പി.എം. നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ വര്‍ഗീയ തിമിരം ബാധിച്ച ആളുകളെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ട് മാതൃകാപരമായി ശിക്ഷിക്കാന്‍ ആര്‍ജവം കാണിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

യോഗത്തില്‍ സോഷ്യല്‍ ഫോറം തുഖ്ബ ബ്ലോക്ക് പ്രസിഡന്റ് ഷാജഹാന്‍ പേരൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷാന്‍ ആലപ്പുഴ, സിറാജ് പായിപ്പാട്, ഷുഐബ് എളവട്ടൂര്‍, അഷറഫ് മുക്കം സംബന്ധിച്ചു.

Content Highlights: Indian Social Forum KSA