റിയാദ്: കോവിഡ്-19 രോഗ ബാധിതര്‍ക്ക് ആശ്വാസവുമായി സൗദിയിലെ ഇന്ത്യന്‍ പ്രവാസി കൂട്ടായ്മയായ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്ലാസ്മ രക്തദാന ദേശീയ കാംപയിന്‍ സംഘടിപ്പിച്ചു. കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ രക്തദാതാക്കളുടെ ലഭ്യത കുറയുകയും രക്തശേഖരണം അനിവാര്യവുമായ സാഹചര്യത്തിലാണ് രോഗികള്‍ക്കും ആരോഗ്യ വകുപ്പിനും ആശ്വാസമായി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്ലാസ്മ, രക്തദാന ദേശീയ കാംപയിന്‍ സംഘടിപ്പിച്ചത്.

ഒരു മാസം നീണ്ടു നിന്ന ദേശീയ കാംപയിന്‍ സൗദിയിലെ എല്ലാ പ്രവിശ്യകളിലെയും വിവിധ ഗവണ്‍മെന്റ് ആശുപത്രികളുമായി സഹകരിച്ചാണ് നടത്തിയത്. ഫ്രറ്റേണിറ്റി ഫോറം റിയാദ് കേരളാ ചാപ്റ്ററിന്റെ കീഴില്‍ അല്‍ജൗഫ്, അറാര്‍, ഹായില്‍, അല്‍റാസ്, അല്‍ഖര്‍ജ് എന്നിവിടങ്ങളില്‍ രക്തദാന ക്യാംപ് സംഘടിപ്പിച്ചിരുന്നു.

കാംപയിന്‍ ദേശീയ തല ഉദ്ഘാടനം ജൂലൈ 25 ന് റിയാദിലെ പ്രമുഖ കോവിഡ് ഹോസ്പിറ്റലായ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ആശുപത്രിയില്‍ വച്ച് നടത്തിയിരുന്നു. ഹോസ്പിറ്റല്‍ ബ്ലഡ് ഡൊണേഷന്‍ വിഭാഗം മേധാവി ഡോക്ടര്‍ സഈദ് അഹമ്മദ്, ഫ്രറ്റേണിറ്റി ഫോറം റിയാദ് റീജിയണല്‍ പ്രസിഡന്റ് ബഷീര്‍ ഈങ്ങാപ്പുഴ, സെക്രട്ടറി റംസുദ്ദീന്‍ അബ്ദുല്‍ വഹാബ്, ഫോറം കേരളാ ചാപ്റ്റര്‍ പ്രസിഡന്റ് ഇല്‍യാസ് തിരൂര്‍, സെക്രട്ടറി അന്‍സാര്‍ ആലപ്പുഴ  എന്നിവര്‍ ചടങ്ങിന് നേത്യത്വം നല്‍കി.

അല്‍ജൗഫില്‍ പ്രിന്‍സ് മിത്ഹബ് ബിന്‍ അബ്ദുല്‍ അസീസ് ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ വച്ചാണ് കാംപയിന്‍ നടത്തിയത്.ഹോസ്പിറ്റല്‍ ബ്ലഡ് ഡൊണേഷന്‍ വിഭാഗം മേധാവി ഡോക്ടര്‍ ഫൈസി അല്‍ ജുനൈദി, ഫ്രറ്റേണിറ്റി ഫോറം അല്‍ ജൗഫ് പ്രസിഡന്റ് ബിജൂര്‍ കണിയാപുരം,  സെക്രട്ടറി ഹനീഫ് തൊഴുപ്പാടം, നജീബ് വള്ളക്കടവ്, ഷഫീഖ് മൗലവി പത്തനാപുരം എന്നിവര്‍ ചടങ്ങിന്  നേത്യത്വം നല്‍കിയിരുന്നു.

അറാറില്‍ സൗദി നോര്‍ത്തേണ്‍ ബോര്‍ഡര്‍ റീജനല്‍ ബ്ലഡ് ബാങ്കുമായി സഹകരിച്ചായിരുന്നു രക്തദാന കാംപയിന്‍ സംഘടിപ്പിച്ചത്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് അഫയേഴ്സ് നോര്‍ത്തേണ്‍ ബോര്‍ഡര്‍ ലബോറട്ടറി ഡയറക്ടര്‍ ഡോ. നായില്‍ അല്‍ നാസര്‍, ഡോ. ഫലാഹ് അല്‍ റുവൈലി, ഡോ. അബ്ദുള്ള, ഫ്രറ്റേണിറ്റി ഫോറം അറാര്‍ ഭാരവാഹികളായ ഷഫീഖ് വാണിയമ്പലം, നിസാര്‍ കായംകുളം, എന്നിവര്‍ നേതൃത്വം നല്‍കി.

ഹായിലില്‍ കിംങ്ങ് ഖാലിദ് ഗവണ്‍മെന്റ് ഹോസ്പിറ്റലുമായി സഹകരിച്ചാണ് കാംപയിന്‍ സംഘടിപ്പിച്ചത്. രക്തദാന വിഭാഗം മേധാവി ഖാലിദ് അബ്ദുല്‍ അസീസ്, മൂസാ വുഇദ് ഷമ്മരി, നാസര്‍ മിത്താബ്, മുഹമ്മദ് സാമില്‍, സിയാദ് നാസര്‍, ഫ്രറ്റേണിറ്റി ഫോറം ഹായില്‍ ഭാരവാഹികളായ ബാവ താനൂര്‍, ഷെമീം ഷിവപുരം, ഹമീദ് കര്‍ണ്ണാടക, മുനീര്‍ കോയിസന്‍, സബീഹ് കാട്ടാമ്പള്ളി എന്നിവര്‍ നേത്യത്വം നല്‍കി.

അല്‍റാസില്‍ അല്‍റാസ് ജനറല്‍ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ രക്തദാന കാംപയിന്‍ നടത്തി. ഫ്രറ്റേണിറ്റി ഫോറം അല്‍റാസ് ഘടകം നേതാക്കളായ ഫിറോസ് വേങ്ങര, അയ്യൂബ് പാണായി, സാലിഹ് കുംബള, ഷംനാദ് പോത്തന്‍കോട് എന്നിവര്‍ കാംപയിന് നേതൃത്വം നല്‍കി. അല്‍ ഖര്‍ജില്‍ കിംങ്ങ് ഖാലിദ് ഹോസ്പിറ്റല്‍, പ്രിന്‍സ് സുല്‍ത്താന്‍ ഹെല്‍ത്ത് സെന്ററുമായി സഹകരിച്ചാണ് കാംപയിന്‍ സംഘടിപ്പിച്ചത്. ഫ്രറ്റേണിറ്റി ഫോറം അല്‍ ഖര്‍ജ് ഘടകം ഭാരവാഹികളായ ഇല്യാസ് പാലക്കാട്, യൂനസ് തലശ്ശേരി, മഹ്ജൂബ് ഖാന്‍ തലശ്ശേരി എന്നിവര്‍ നേതൃത്വം നല്‍കി.

ഫ്രറ്റേണിറ്റി ഫോറം റിയാദ് റീജിയണല്‍ കമ്മിറ്റിയുടെ കീഴില്‍ കിംങ്ങ് ഫഹദ് മെഡിക്കല്‍ സിറ്റി ഹോസ്പിറ്റലില്‍ വച്ച് പ്ലാസ്മ, രക്തദാന കാംപയിന്‍ സംഘടിപ്പിക്കുകയുണ്ടായി. ഫോറം സെന്‍ട്രല്‍ റീജിണല്‍ പ്രസിഡന്റ് ബഷീര്‍ ഇനങ്ങാപ്പുഴ, സെക്രട്ടറി റംസുദ്ദീന്‍ അബ്ദുല്‍ വഹാബ്, ഹാരീസ് വാവാട്  കേരളാ ചാപ്റ്റര്‍ പ്രസിഡന്റ് ഇല്‍യാസ് തിരൂര്‍ എന്നിവര്‍ കാംപയിന് നേത്യത്വം നല്‍കി.

സൗദി അറേബ്യയിലെ കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്  ഇന്ത്യന്‍ സമൂഹം നല്‍കുന്ന പിന്തുണയുടെ ഭാഗമായാണ് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്ലാസ്മ രക്തദാന കാമ്പയിന്‍ സംഘടിപ്പിച്ചതെന്ന്  ഫോറം സോണല്‍ പ്രസിഡന്റ് മൂസക്കുട്ടി കൊണ്ടോട്ടി അറിയിച്ചു.

Content Highlights: India Fraternity Forum , Plasma and Blood Donation