റിയാദ്: ഇറാന്‍ പിന്തുണയുള്ള ഹൂത്തി തീവ്രവാദ മിലീഷ്യകള്‍ യെമനില്‍ നിന്ന് വിക്ഷേപിച്ച ഷെല്‍ ജിസാനിലെ അല്‍ആരിദ ഗവര്‍ണറേറ്റിലെ അതിര്‍ത്തി ഗ്രാമത്തില്‍ പതിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ മൂന്ന് പേരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രദേശത്തെ ഒരു കാറിന് നാശനഷ്ടമുണ്ടായതായും ജിസാന്‍ പ്രവിശ്യ സിവില്‍ ഡിഫെന്‍സ് ഡയറക്ടറേറ്റ് വക്താവ് ലഫ്റ്റനന്റ് കേണല്‍ മുഹമ്മദ് ബിന്‍ ഹസ്സന്‍ അല്‍സാംഗാന്‍ പറഞ്ഞു. അതേസമയം ഹൂത്തികള്‍ നടത്തിയ ആക്രമണത്തെ ഈജിപ്ത് ശക്തമായി അപലപിച്ചു.
ഭീകരതയ്ക്കും അതിനെ പിന്തുണയ്ക്കുന്നവര്‍ക്കുമെതിരെ സൗദി അറേബ്യയുമായുള്ള ഈജിപ്തിന്റെ നിലപാടും രാജയത്തിന്റെ സ്ഥിരതയും, പൗരന്മാരുടെ സുരക്ഷയും സംരക്ഷിക്കാന്‍ സൗദി അറേബ്യ സ്വീകരിക്കുന്ന നടപടികള്‍ക്ക് പിന്തുണ നല്‍കുന്നതായി ഈജിപ്ഷ്യന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
ജാഫറലി പാലക്കോട്.