തായിഫ്: സൗദി അറേബ്യയുടെ വിനോദ കായിക നഗരിയായ താഇഫില്‍ 'അറബിക് ഹോര്‍സ് റൈസിംഗ്' പ്രദര്‍ശനം തുടങ്ങി. സൗദി സമ്മര്‍ ആഘോഷപരിപാടികളുടെ ഭാഗമായും കൊറോണാനന്തര ജീവിതം താഇഫില്‍ സാധാരണ നിലയിലേക്ക് വരുന്നതിന്റെ സൂചനയായുമാണ് 'അറബിക് ഹോര്‍സ് റൈസിംഗ്' പ്രദര്‍ശനം നടന്നത്.

അല്‍ റദ്ഫ് നാഷണല്‍ റിസോര്‍ട്ടില്‍ തായിഫ് മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ അല്‍ ജുആദ് ഹോര്‍സ് സെന്റര്‍ സംഘടിപ്പിച്ച 'ഹോര്‍സ് റൈസിംഗ്' പ്രദര്‍ശനത്തില്‍ ഹോര്‍സ് റൈസിംഗില്‍ അതികായകരായ 20 പേര്‍ തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിച്ചു. കുതിരയില്‍ കിടന്നും സൗദി പതാകയേന്തി കാണികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ചുമടക്കമുള്ള അഭ്യാസപ്രകടനങ്ങളാണ് ഇവര്‍ കണികള്‍ക്കായി കാഴ്ചവെച്ചത്.

കൊറോണ വൈറസിനെതിരെ പൊരുതിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സുരക്ഷാ വിഭാഗത്തിനും നന്ദി അറിയിച്ചുകൊണ്ടാണ് താഇഫിലെ 'അറബിക് ഹോര്‍സ് റൈസിംഗ്'' പ്രദര്‍ശനം അവസാനിച്ചത്.

Content Highlights: Horsemen display breathtaking skills in Taif show