മക്ക: ഈ വര്‍ഷത്തെ ഹജ്ജ് സീസണിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഹറം കാര്യാലയം 12,000 കുടകള്‍ വിതരണം ചെയ്തു. ഹറമില്‍ ആരാധകര്‍ക്കും തൊഴിലാളികള്‍ക്കുമാണ് 12,000 കുടകള്‍ വിതരണം ചെയ്തതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

തീര്‍ഥാടകരെയും ആരാധകരെയും ഹറമിലെ തൊഴിലാളികളെയും ഹറം സന്ദര്‍ശകരെയും ചൂടില്‍ നിന്ന് സംരക്ഷിക്കുന്നതിനും അവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി ഹറം കാര്യാലയം വാഗ്ദാനം ചെയ്യുന്ന സംരംഭങ്ങളുടെ ഒരു പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് കുട വിതരണം ചെയ്തതെന്ന് ഹറം കാര്യാലയം സോഷ്യല്‍ സര്‍വീസ് വിഭാഗം ഡയറക്ടര്‍ ജനാദി ബിന്‍ അലി മദ്ഖാലി പറഞ്ഞു.