ജിദ്ദ: ഉപയോക്താക്കളുടെ സമഗ്ര വിവരങ്ങള്‍ ഉള്‍കൊള്ളിച്ചുകൊണ്ടുള്ള പരിഷ്‌കരിച്ച ''തവക്കല്‍നാ'' ആപ്പ് പിറത്തിറങ്ങി. സൗദി അതോറിറ്റി ഫോര്‍ ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആണ് ആപ്പ് പുറത്തിറക്കിയിട്ടുള്ളത്. ആരോഗ്യം, വിദ്യാഭ്യാസം എന്നിവയും ആപ്പില്‍ അടങ്ങിയിട്ടുണ്ട്.

70 ലക്ഷത്തോളം ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാക്കുന്നതാണ് പരിഷ്‌കരിച്ച ആപ്പ്. സര്‍ക്കാര്‍ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കാന്‍ ആപ്പ് സഹായിക്കും.

ഉപയോക്താക്കളുടെ അടിസ്ഥാന വിവരങ്ങള്‍, ഡ്രൈവിംഗ് ലൈസന്‍സ്, വാഹനങ്ങള്‍, പാസ്പോര്‍ട്ടുകള്‍, ഉപയോക്താക്കളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത ഗതാഗത നിയമ ലംഘനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഡാറ്റാബേസില്‍ ലഭിക്കും. അതോടൊപ്പം ആരോഗ്യം, വിദ്യാഭ്യാസം, ആശ്രിതര്‍, പെര്‍മിറ്റുകള്‍, പരാതികള്‍, മറ്റു നിയമ ലംഘനങ്ങള്‍ എന്നിവയും ആപ്പില്‍ അടങ്ങിയിട്ടുണ്ട്.