അല്‍കോബാര്‍: കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖ എഞ്ചിനീയറിങ് കണ്‍സല്‍ട്ടന്‍സി ആയ 'വുഡ് അല്‍ ഹിജൈലാന്‍' കമ്പനിയില്‍ നിന്നും ദീര്‍ഘനാളത്തെ സേവനത്തിന് ശേഷം വിരമിച്ചവര്‍ക്ക് കമ്പനി സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി.

കമ്പനി മാനവ വിഭവശേഷി വിഭാഗം മേധാവി ഹുദാ അല്‍ ഗാംദിയില്‍ നിന്നും സഹപ്രവര്‍ത്തകരുടെ സ്‌നേഹോപഹാരം  32 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിച്ച മുണ്ടേരി സ്വദേശി ഈന്തും കാട്ടില്‍ കുഞ്ഞിമുഹമ്മദ്, നൂര്‍ മുഹമ്മദ് കതിരൂര്‍, 20 വര്‍ഷം അഡ്മിന്‍ വിഭാഗത്തില്‍ സേവനം നടത്തിയ നാസര്‍ തോന്നക്കല്‍, കാട്ടൂര്‍ സ്വദേശി അബ്ദുല്‍ ജലീല്‍ പത്തനംതിട്ട, ചാവശേരി സ്വദേശി മുംതസിര്‍, റുനീബ് ഹുസൈന്‍ അഴീക്കോട് എന്നിവര്‍ ഏറ്റുവാങ്ങി.

കമ്പനിയിലെ മലയാളി ഉദ്യോഗസ്ഥനായിരുന്ന കണ്ണൂര്‍ സ്വദേശി നൂര്‍ മുഹമ്മദ് കതിരൂര്‍ കെഎംസി.സി നേതാവും  തലശ്ശേരി സി.എച്ച്. സെന്റര്‍ ദമ്മാം കോര്‍ഡിനേറ്ററും ദീര്‍ഘ കാലം കിഴക്കന്‍ പ്രവിശ്യയിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു.