ദമാം: ദാരിദ്ര്യത്തെയും കൊവിഡ് മഹാമാരിയെയും ചൂഷണം ചെയ്ത് രാഷ്ട്രീയ-സാമ്പത്തിക നേട്ടം കൊയ്യാനുള്ള ശ്രമം പിണറായി സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം കേരള സ്റ്റേറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ചേര്‍ന്ന യോഗത്തില്‍ ഫോറം കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ് നാസര്‍ ഒടുങ്ങാട് അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി നമീര്‍ ചെറുവാടി ഉദ്ഘാടനം ചെയ്തു.
ഫോറം സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പ് നമീര്‍ ചെറുവാടി, അബ്ദുല്‍ സലാം മാസ്റ്റര്‍ എന്നിവര്‍ നിയന്ത്രിച്ചു. പുതിയ പ്രസിഡന്റായി കണ്ണൂര്‍ സ്വദേശി മന്‍സൂര്‍ എടക്കാടിനെ തിരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറി മുബാറക് പൊയില്‍തൊടി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കുഞ്ഞിക്കോയ താനൂര്‍ കോവിഡ് കാലത്തെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടും, അഹ്മദ് യൂസുഫ് മീഡിയ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. പ്രസിഡന്റ് മന്‍സൂര്‍ എടക്കാട്, സെക്രട്ടറി അന്‍സാര്‍ കോട്ടയം, ശിഹാബ് കീച്ചേരി, മന്‍സൂര്‍ ആലംകോട്, അലി മാങ്ങാട്ടൂര്‍, ഷാഫി വെട്ടം, ഷാജഹാന് പേരൂര്‍, ഷജീര്‍ തിരുവനന്തപുരം, അഹമ്മദ് കബീര്‍ സംസാരിച്ചു.
Content Highlights: Gulf Saudi Arabia news