mathewറിയാദ്: ഹൃദയാഘാതം മൂലം മരണപ്പെട്ട ആലപ്പുഴ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. കല്ലിശ്ശേരി പ്രയാര്‍ മൂത്തേടത്ത് കണിപ്പറമ്പില്‍ എം. വര്‍ഗീസിന്റെ (കുഞ്ഞുമോന്‍) മകന്‍ മാത്യു വര്‍ഗ്ഗീസിന്റെ (ജിജി -49) മൃതദേഹമാണ് നാട്ടിലെത്തിച്ച് സംസ്‌കരിച്ചത്. റിയാദില്‍ മെഡിക്കല്‍ ഷോപ്പില്‍ ജീവനക്കാരനായിരുന്നു.

ജൂണ്‍ ആറിന് നെഞ്ചുവേദനയെ തുടര്‍ന്ന് റിയാദിലെ അല്‍ ഇമാന്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും അവിടെ വെച്ച് മരണം സംഭവിക്കുകയുമായിരുന്നു. ഭാര്യ:  ഷീജ. സ്റ്റെഫി, സ്റ്റിജോ എന്നിവര്‍ മക്കളാണ്.

ലോക്ഡൗണിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണ സമയം പ്രവര്‍ത്തിക്കാതിരുന്നതും നടപടിക്രമങ്ങളിലെ കാലതാമസവും മൂലം മൃതദേഹം നാട്ടിലെത്തിക്കാന്‍ കാലതാമസം നേരിട്ടു. റിയാദ് കേളി കലാസാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗം പ്രവര്‍ത്തകരുടെ ശ്രമഫലമായി കഴിഞ്ഞ ആഴ്ച മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു.