റിയാദ്: മഹാത്മാ ഗാന്ധിയുടെ നൂറ്റിഅമ്പത്തിയൊന്നാം ജന്മവാര്ഷിക ദിനത്തില്‍ അദ്ദേഹത്തിന്റെ ആദര്‍ശങ്ങള്‍ സമൂഹത്തിലേയ്ക്കും പ്രത്യേകിച്ച് വിദ്യാര്‍ത്ഥികളിലേയ്ക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഗള്‍ഫ് മലയാളി ഫെഡറേഷന് ഗാന്ധി സ്മൃതി സംഘടിപ്പിച്ചു.
ഗാന്ധി ജയന്തി ദിനത്തില്‍ മഹാല്മജിയുടെ ആശയങ്ങള്‍ പുതുതലമുറ പഠിക്കാനും ഓര്‍ക്കാനും ഈ ദിനം ഫലപ്രദമാകട്ടെയെന്നും രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ നടക്കുന്ന അതിക്രകമങ്ങള് അത്യന്തം വേദനാജനകമെന്നും ഗാന്ധി സന്ദേശം നല്കി മാധ്യമ പ്രവര്ത്തകന് ജയന് കൊടുങ്ങല്ലൂര്‍ ചൂണ്ടികാട്ടി.
മലാസിലെ മണി ബ്രദേഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഗള്‍ഫ് മലയാളി ഫെഡറേഷന് പ്രസിഡന്റ് അബ്ദുല്‍ അസീസ് പവിത്രം, കോഓര്‍ഡിനേറ്റര്‍ റാഫി പാങ്ങോട്, ജീവകാരുണ്യ കണ്‍വീനര്‍ അയൂബ് കരൂപടന്ന, കുഞ്ചു സി നായര്‍, ഹരികൃഷ്ണന്, സബിന്‍, മണി പിള്ളേ ബ്രദേഴ്സ് എന്നിവര്‍ സംസാരിച്ചു.
മാത്യു ജോസഫ്, പൂക്കുഞ്ഞ് കണിയാപുരം, വിപിന്‍ ഹുസൈന് വട്ടിയൂര്‍കാവ്, എന്നിവര്‍ പരിപാടികള്‍ക്ക് നേത്രുത്വം നല്കി.