ജിദ്ദ: ജിദ്ദ പെരിന്തല്‍മണ്ണ മണ്ഡലം കെഎംസി സെക്രട്ടറിയും ജിദ്ദയിലെ പെരിന്തല്‍മണ്ണ കൂട്ടായ്മകളില്‍ നേതൃത്വ പരമായ പങ്കുവഹിക്കുകയും ചെയ്യുന്ന നാലകത്ത് ഹാഷിം മാസ്റ്റര്‍ക്ക് മണ്ഡലം കെഎംസിസി യാത്രയയപ്പു നല്‍കി.

കോവിഡ് വ്യാപന സമയത്ത് ജിദ്ദയിലെ മലയാളി സമൂഹത്തില്‍ ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവര്‍ക്ക് സോഷ്യല്‍ മീഡിയയിലൂടെ ബന്ധപ്പെട്ട് താമസസ്ഥലത്തേക്ക് ഭക്ഷണം എത്തിച്ചുനല്‍കി നിരവധി പേര്‍ക്ക് താങ്ങായി മാറിയ പെരിന്തല്‍മണ്ണ സ്വദേശി സ്നാക് ബാബുവിനെയും യോഗം ആദരിച്ചു.

പ്രസിഡണ്ട് ടിഎന്‍പുരം മുഹമ്മദാലി അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. ബാബു മണ്ണാര്‍മല, അബു കട്ടുപ്പാറ, മുഹമ്മദാലി മുസ്ല്യാര്‍, മുസ്ഥഫ കോഴിശ്ശീരി, ശംസു പാറല്‍, മുജീബ് പികെ, ബാബു എംടി, മുസ്ഥഫ കട്ടുപ്പാറ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. 

ഹാഷിം മാസ്റ്റര്‍, ബാബു സ്നാക്ക് എന്നിവര്‍ മറുപടി പ്രസംഗം നടത്തി. അഷ്റഫ് താഴേക്കോട് സ്വാഗതവും റഷീദ് കീഴിശ്ശീരി നന്ദിയും പറഞ്ഞു.