മദീന:മദീനയില്‍ പ്രവാചകന്‍ അന്ത്യവിശ്രമം കൊള്ളുന്ന റൗദ ശെരീഫില്‍ പ്രാര്‍ത്ഥിക്കാന്‍ ഒരു വ്യക്തിക്ക് 30 ദിവസത്തിലൊരിക്കല്‍ അവസരം ലഭിക്കുമെന്ന് ഹജജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.

മുഹമ്മദ് നബിയും അനുചരന്‍മാരും അന്ത്യവിശ്രമം കൊള്ളുന്നിടത്ത് പ്രാര്‍ത്ഥിക്കാനും സന്ദര്‍ശിക്കുവാനും അനുമതി ആവശ്യമാണെന്ന് ഹജജ്, ഉംറ മന്ത്രാലയം പറഞ്ഞു. അനുമതിക്കായി  'തവക്കല്‍ന'' അല്ലെങ്കില്‍ 'ഇഅ്തമര്‍ന'' ആപ്പില്‍ റജിസ്റ്റര്‍ ചെയ്യണം.

അതേസമയം പ്രവാചകന്റെ പള്ളിയില്‍ പ്രാര്‍ത്ഥന നടത്താന്‍ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യേണ്ട ആവശ്യമില്ലെന്ന് അധികൃതര്‍ സൂചിപ്പിച്ചു. അനുമതിയില്ലാതെ ഇതിന് സാധിക്കും. ഒരാള്‍ രണ്ട് ഡോസ് 'കൊറോണ' വാക്സിന്‍ എടുക്കുകയും 'തവക്കല്‍ന'' ആപ്പില്‍ ആരോഗ്യ സ്ഥിതി അപ്ഡേറ്റ് ചെയ്യുകയും ചെയ്താല്‍ പ്രവാചകന്റെ പള്ളിയില്‍ പ്രാര്‍ത്ഥന നടത്താനാകും.