റിയാദ്:  സൗദിയില്‍ നാളെ മുതല്‍ വ്യാപാരസ്ഥാപനങ്ങള്‍ തുറന്നു പ്രവൃത്തിക്കാനുള്ള അനുമതി നല്‍കി. അതേസമയം മക്കയില്‍ചെന്നുള്ള ഉംറയും മദീന സിയാറത്തും അനുവദിക്കില്ല. മാസ്‌ക്ക് ധരിക്കുന്നതടക്കമുള്ള നിയമങ്ങള്‍ പാലിക്കുകയും വേണം.

കൊറോണ വൈറസിന്റെ വ്യാപനം തടയുവാനായി ഏറെ നാളുകളായി ഏപ്പെടുത്തിയ ലോക്ഡൗണിനു ശേഷമാണ് സൗദി നാളെ രാവിലെ ആറു മണി മുതല്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നത്. സൗദി അറേബ്യ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരികയാണ്. നേരത്തെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഭൂരിഭാഗവും എടുത്തുകളയുമെന്ന് ആഭ്യന്തരമന്ത്രാലയ വ്യക്തമാക്കിയിട്ടുണ്ട്. 

നേരത്തെ പൊതുജനങ്ങള്‍ക്ക് പുറത്തിറങ്ങുവാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണവും എടുത്തുകളയുകയാണ്. സൗദിയിലൊട്ടാകെ എഫാ സമയത്തും പുറത്തിറങ്ങാന്‍ തടസ്സമുണ്ടാവില്ല. കടകളും സ്ഥാപനങ്ങളും നേരത്തെ ഉണ്ടായ സമയങ്ങളിലേതുപോലെ തുറന്നു പ്രവൃത്തിക്കാനാകും. എന്നാല്‍ ഉംറയും മദീന സിയാറത്തും തത്കാലം അനുവദിക്കില്ല. 

അന്താരാ്ര്രഷ്ട വിമാന സര്‍വീസും അതിര്‍ത്തികളിലൂടെയുള്ള പ്രവേശനവും വിലക്കിയിട്ടുണ്ട്. 50 പേരിലധികമുള്ള ആള്‍കൂട്ടവും അനുവദിക്കില്ല. മാസ്‌ക് ധരിക്കുകയും പൊതുസ്ഥലങ്ങളില്‍ സാമൂഹിക അകലം പാലിക്കുകയും വേണം. അല്ലാത്തപക്ഷം ശിക്ഷാ നടപടികള്‍ക്ക് വിദേയരാവേണ്ടിവരും.

കോവിഡ് വ്യാപനം തടയുന്നതിനായും പൊതുജനബോധവത്കരണത്തിനും പുറത്തിറക്കിയ തവക്കല്‍നാ, തബാഉദ് ആപുകള്‍ എല്ലാവരും മൊബൈലുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും ആഭന്തര മന്ത്രാലയം അറിയിച്ചു.

Content Highlights: given permission to open business centres in Saudi from tomorrow