റിയാദ്: റിയാദിലെ അല്‍ മുന്‍സിയിലെ റെസ്റ്റോറന്റില്‍ ഗ്യാസ് സിലിണ്ടര്‍ ചോര്‍ച്ചയെതുടര്‍ന്നുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ മരിക്കുകവും 6 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ഇന്ന് (ശനിയാഴ്ച)യായിരുന്നു അപകടം ഉണ്ടായത്.

അപകടം നടന്ന റെസ്റ്റേറന്റിനു സമീപത്തുള്ള ചില കടകള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.അപകട വിവരം അറിഞ്ഞതിനെ തുടര്‍ന്ന് അഗ്നിശമനാ വിഭാഗം സംഭവ സ്ഥലത്തെത്തി തീ അണച്ചതായി സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു.

മരിച്ചയാള്‍ റെസ്റ്റോറന്റിലെ തൊഴിലാളിയാണ്. പരിക്കേറ്റവരുടെ ആരോഗ്യ സ്ഥിതി ഗുരുതരമല്ലെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. മരിച്ചവരും പരിക്കേറ്റവരും ഏത് രാജ്യക്കാരാണെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.

Content Highlights: gas cylinder blast