റിയാദ്: സൗദിയില്‍ കമ്പനികളുടെ മാനേജര്‍മാരായി വിദേശികളെ നിയമിക്കാമെന്ന് നീതിന്യായ മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട് നേരത്തെ ഉണ്ടായ വിലക്ക് നീക്കിയതായും നീതിന്യായ മന്ത്രാലയം അറിയിച്ചു. സൗദി പൗരന്മാരുടെ ഉടമസ്ഥതയിലുള്ള കമ്പനികളില്‍ വിദേശികളെ മാനേജര്‍മാരായി നിയമിക്കാന്‍ അനുമതിയുള്ളതായാണ് റിപ്പോര്‍ട്ട്.
നേരത്തെ വിദേശികളെ മാനേജര്‍മാരായി നിയമിക്കുന്നതിന് വിലക്ക് ഉണ്ടായിരുന്നു. നേരത്തെ പ്രഖ്യാപിച്ച മന്ത്രിതല തീരുമാനത്തിന്റെ രണ്ടാം ഖണ്ഡിക പ്രകാരം സൗദി കമ്പനികളില്‍ വിദേശികളെ മാനേജര്‍മാരായി നിയമിക്കാന്‍ പാടില്ലായിരുന്നു. ഈ തീരുമാനം നിര്‍ത്തി വെച്ചതായി നീതിന്യായ മന്ത്രാലയം അറിയിച്ചു. നീതിന്യായ മന്ത്രി ഡോ.വലീദ് അല്‍ സ്വംആനി ഇത് സംബന്ദമായി പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്.
Content Highlights: Foreigners can be appointed as managers of companies in Saudi Arabia