റിയാദ്: ഇരുപത്തിയെട്ടു വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന കേളി സാംസ്‌കാരികവേദി മുൻ പ്രസിഡന്റും കേന്ദ്ര രക്ഷാധികാരി സമിതി അംഗവുമായ ദയാനന്ദൻ ഹരിപ്പാടിന് യാത്രയയപ്പു നൽകി. കേന്ദ്ര രക്ഷാധികാരി സമിതിയുടെ ഉപഹാരം കൺവീനർ കെ.പി.എം സാദിഖ് ദയാനന്ദന് സമ്മാനിച്ചു. 1976ൽ പ്രവാസജീവിതം തുടങ്ങിയ ദയാനന്ദൻ  റിയാദ് ഇന്ത്യൻ മീഡിയ ഫോറം അംഗമായിരുന്നു. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് തൃക്കുന്നപ്പുഴയാണ് സ്വദേശം. ഭാര്യ ഷീജ, മകൻ മേജർ മോഹിത് ദയാനന്ദൻ ആംഡ് ഫോഴ്‌സസ് മെഡിക്കൽ സർവീസിൽ ഡോക്ടറാണ്. 


ബത്ത അപ്പോളോ ഡിമോറോ ഹോട്ടലിൽ കോവിഡ് പ്രൊട്ടോക്കോൾ പാലിച്ചുകൊണ്ട് നടന്ന ചടങ്ങിൽ കേളി കേന്ദ്ര രക്ഷാധികാരി സമിതി കൺവീനർ കെപിഎം സാദിഖ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗം ജോസഫ് ഷാജി ആമുഖ പ്രഭാഷണം നടത്തി. രക്ഷാധികാരി സമിതി അംഗവും കേളി ആക്ടിങ് സെക്രട്ടറിയുമായ ടിആർ സുബ്രഹ്മണ്യൻ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. രക്ഷാധികാരി സമിതി അംഗങ്ങളായ സതീഷ്‌കുമാർ, ഗോപിനാഥൻ വേങ്ങര, കേളി ആക്ടിങ് പ്രസിഡൻറ് ചന്ദ്രൻ തെരുവത്ത്, വൈസ് പ്രസിഡൻറുമാരായ സുരേന്ദ്രൻ കൂട്ടായി, പ്രഭാകരൻ കണ്ടോന്തർ, ജോ: സെക്രട്ടറി സുരേഷ് കണ്ണപുരം, സെക്രട്ടറിയേറ്റ് അംഗം ഷമീർ കുന്നുമ്മൽ,  ഏരിയ രക്ഷാധികാരി കമ്മിറ്റി കൺവീനർമാരായ അനിൽ അറക്കൽ, മനോഹരൻ,  ജോഷി പെരിഞ്ഞനം, പ്രദീപ് കൊട്ടാരത്തിൽ, ബാലകൃഷ്ണൻ, ഫിറോസ് തയ്യിൽ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഓപി മുരളി, സുനിൽ മലാസ്, മധു ബാലുശ്ശേരി, ബേബിക്കുട്ടി മാത്യു, ബോബി മാത്യു, പ്രദീപ്രാജ്, ലിബിൻ, സെൻ ആൻറണി, ന്യുസനയ്യ സെൻട്രൽ യുണിറ്റിനെ പ്രതിനിധീകരിച്ച് ബൈജു ബാലചന്ദ്രൻ, മാധ്യമ വിഭാഗം പ്രതിനിധി ജവാദ് പരിയാട്ട്, ജീവകാരുണ്യ വിഭാഗം കൺവീനർ നസീർ മുള്ളൂർക്കര, കേളിയിൽ നിലവിലെ ഏറ്റവും സീനിയർ അംഗമായ പ്രകാശൻ ബത്ത എന്നിവർ ആശംസകൾ നേർന്നു.