മക്ക: ഹജിമാര്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങളും ബോധവത്കരണവും നല്‍കാന്‍ വിശുദ്ധ ഹറമിലും മുറ്റത്തും ഹറം കാര്യാലയം 100 ഇലക്ട്രോണിക്ക് സ്‌ക്രീനുകളാണ് സജജീകരിച്ചിട്ടുള്ളത്. ഹജ്ജ് കാലയളവില്‍ തീര്‍ഥാടകര്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശ പദ്ധതി സമഗ്രമായി നടപ്പാക്കുന്നത് ഉറപ്പാക്കുന്നതാണ് ഈ സ്‌ക്രീനുകള്‍.

അറബി, ഇംഗ്ലീഷ്, ഉറുദു എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ഭാഷകളില്‍ സ്‌ക്രീനുകള്‍ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഹറം കാര്യാലയ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രൗഡ്സ് ഡയറക്ടര്‍ ഒസാമ ബിന്‍ മന്‍സൂര്‍ അല്‍ ഹുജൈലി പറഞ്ഞു. കൊറോണ വൈറസ് ആരോഗ്യ അവബോധ സന്ദേശങ്ങളും തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള പ്രതിരോധ നടപടികളും സ്‌ക്രീനുകള്‍ പ്രദര്‍ശിപ്പിക്കുമെന്നും അല്‍ ഹുജൈലി പറഞ്ഞു.