റിയാദ്: സൗദിയില്‍ നടന്നുവരുന്ന ദക്കാര്‍ റാലിയുടെ എട്ടാം ഘട്ട മത്സരങ്ങള്‍ റദ്ദ് ചെയ്തു. പോര്‍ച്ചുഗീസ് ബൈക്കോട്ടക്കാരന്‍ പൗലോ ഗോണ്‍സാല്‍വസ് മരണപ്പെട്ടതിനെ തുടര്‍ന്നാണ് എട്ടാം ഘട്ട മത്സരങ്ങള്‍ റദ്ദ് ചെയ്തത്. മത്സരങ്ങള്‍ റദ്ദ് ചെയ്ത കാര്യം ദക്കാര്‍ റാലി സംഘാടകരാണ് അറിയിച്ചത്.
സൗദി ദക്കാര്‍ റാലിയില്‍ ഇരു ചക്ര മോട്ടോര്‍ സൈക്കിള്‍ റൈസിംഗിന്റെയും നാലുചക്ര മോട്ടോര്‍ സൈക്കിളിന്റെയും എട്ടാം ഘട്ടം മത്സരങ്ങളാണ് റദ്ദ് ചെയ്തിട്ടുള്ളത്. റാലിക്കിടെയുണ്ടായ അപകടത്തില്‍ പരിക്കേറ്റ പോര്‍ച്ചുഗീസ് ബൈക്കോട്ടക്കാരന്‍ പൗലോ ഗോണ്‍സാല്‍വസ് മരണപ്പെട്ടതിനെ തുടര്‍ന്നാണ് റാലിയുടെ എട്ടാം ഘട്ട മത്സരങ്ങള്‍ റദ്ദ് ചെയ്തിരിക്കുന്നത്.
ഇരു ചക്ര മോട്ടോര്‍ സൈക്കിള്‍ റൈസിംഗിലും നാലുചക്ര മോട്ടോര്‍ സൈക്കിളിംഗിലും മത്സരങ്ങള്‍ ഒമ്പതാം ഘട്ടം മുതല്‍ തുടരുമെന്നും സംഘാടകര്‍ അറിയിച്ചു.
പോര്‍ച്ചുഗീസ് ബൈക്ക് റൈസറുടെ അപകടമരണത്തെ തുടര്‍ന്ന് ബൈക്ക് റൈസിംഗ് മത്സരത്തില്‍ പങ്കെടുത്ത എല്ലാവരെയും വിളിച്ചു ചേര്‍ത്ത് ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് എട്ടാം ഘട്ടം റദ്ദ് ചെയ്തത്.
സൗദി ദക്കാര്‍ റാലിയുടെ ഏഴാം ഘട്ടത്തിനിടെ റിയാദ് വാദി ദിവാസിറിനിടയില്‍ പോര്‍ച്ചുഗീസ് ബൈക്കോട്ടക്കാരന്‍ പൗലോ ഗോണ്‍സാല്‍വസ് റൈസിങ് നടത്തുമ്പോള്‍ 276-ാമത് കിലോമീറ്ററില്‍ ബൈക്കില്‍ നിന്നും വീഴുകയും ബോധം നഷപ്പെടുകയും ചെയ്തിരുന്നു. അദ്ദേഹത്തെ രക്ഷിക്കാന്‍ ആതീവ ശ്രമം നടത്തിയെങ്കിലും ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു.
Content Highlights: Eighth Dakar Rally cancelled due to Paulo Goncalves death